Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഷംസീറിൻ്റെ മിത്ത് വിവാദത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മെരുക്കിയതിന് എം.എൽ.എ, കെ.ബി.ഗണേഷ് കുമാറിന് പിണറായിയുടെ വക സമ്മാനം മന്ത്രി സ്ഥാനം?

08 AUGUST 2023 11:46 AM IST
മലയാളി വാര്‍ത്ത

നിർണായകമായ ഹായം തനിക്ക് നൽകിയതിന് പ്രത്യുപകാരം ചെയ്യുമെന്ന സന്ദേശം ഇതിനകം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗണേഷ് കുമാറിന് നൽകിയെന്നാണ് സൂചന.  ഒക്ടോബറിൽ ഗണേഷിന് മന്ത്രി സ്ഥാനം നൽകിയേക്കും. എന്നാൽ ഗതാഗത വകുപ്പ് തനിക്ക് വേണ്ടെന്ന് ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.രാമചന്ദ്രൻ കടന്നപ്പള്ളി ഉൾപ്പെടെയുള്ളവർ  മന്ത്രി സ്ഥാനത്തേക്ക് കടന്നു വരാൻ സാധ്യതയുണ്ട്.

  അടുത്ത കാലത്തൊന്നും മുഖ്യമന്ത്രി അനുഭവിക്കാത്ത സമ്മർദ്ദമാണ് ഷംസീറിൻ്റെ പ്രസ്താവനയുടെ ഫലമായി അദ്ദേഹം അനുഭവിച്ചത്. ഹിന്ദു വോട്ടുകൾ ഭിന്നിച്ച് ആർ എസ് എസ് കൂടാരത്തിലേക്ക് അടി വച്ച് നീങ്ങുന്നതായി പിണറായി മനസിലാക്കി. കോൺഗ്രസ് ഇതിൽ നിശബ്ദനായ വില്ലനായി മാറിയതോടെ കുറെയധികം വോട്ടുകൾ കോൺഗ്രസും കൊണ്ടു പോകുമെന്ന് ഉറപ്പായി. ഇതാണ് മുഖ്യമന്ത്രിയെ അങ്കലാപ്പിലാക്കിയത്.             വിശ്വാസ സംബന്ധമായ വിഷയങ്ങളിൽ പരാമർശങ്ങൾ ജാഗ്രതയോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷംസീറിൻ്റെ പേരെടുത്ത്ൽ പറയാതെ വിമർശിച്ചു.  .എൽ ഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് മിത്ത് വിവാദം പരാമർശിക്കാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ധാരാളം വിശ്വാസികൾ എൽഡിഎഫിനൊപ്പമുണ്ട്. പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മിത്ത് വിവാദത്തിൽ ഇതുവരെയും മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഇത് ജി.സുകുമാരൻ നായരുടെ ആവശ്യപ്രകാരം നടത്തിയ പ്രസ്താവനയാണെന്ന് മനസിലാക്കാം.            അതേസമയം, മിത്ത് വിവാദം നിയമസഭയിൽ ആളിക്കത്തിക്കേണ്ടെന്നാണ് യുഡിഎഫിന്‍റെ നിലപാട്. വർഗ്ഗീയശക്തികളുടെ മുതലെടുപ്പിന് തടയിടാനാണ് മിത്ത് സഭയിൽ കത്തിക്കേണ്ടെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗമെത്തിയത്. വിശ്വാസ പ്രശ്നം ശക്തമായി ഉന്നയിച്ച എൻഎസ്എസ് കൂടുതൽ പ്രത്യക്ഷ സമരം വേണ്ടെന്ന് തീരുമാനിച്ചത് പക്വമായ നിലപാടെന്ന് യുഡിഎഫ് പ്രശംസിച്ചു. എന്നാല്‍, പരാമര്‍ശത്തില്‍ സ്പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ല. അതേസമയം, കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ മിത്തിൽ ഒത്തുതീർപ്പിലെത്തിയെന്ന് ബിജെപി ആരോപിച്ചു.  മുഖ്യമന്ത്രി വിശദീകരിച്ച സാഹചര്യത്തിൽ ഇനി ഷംസീറിൻ്റെ മാപ്പിന് അർഹതയില്ല.           മുഖ്യമന്ത്രിക്ക് സുകുമാരൻ നായരെ വിളിക്കാൻ മടിയാണ്.അങ്ങനെ വിളിച്ചാൽ തീരുന്ന പ്രശനം മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഒരു മധ്യസ്ഥൻ വഴി ഗണേശൻ എത്തിയത്. മധ്യസ്ഥനായി പ്രവർത്തിച്ചത് മന്ത്രിസഭയിലെ തന്നെ ഒരു അംഗമാണ്. മധ്യസ്ഥൻ വന്നതോടെ ഗണേഷ് ഇടപെടാമെന്ന് സമ്മതിച്ചു.   മുഖ്യമന്ത്രിയും സുകുമാരൻ നായരും തമ്മിലുള്ള ഉടക്ക് തീർക്കാൻ ഗണേഷ് ആവശ്യപ്പെട്ടത് മന്ത്രി സ്ഥാനമാണെന്ന സ്ഥിരീകരിക്കാത്ത   റിപ്പോർട്ടുകൾ ഉണ്ട്.ഗണേഷ് യു ഡി എഫിലെത്തിയാൽ കൊട്ടാരക്കരയും   പത്തനാപുരവും കൈവിടും. അങ്ങനെ കൈവിടാതിരിക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാലും ഇടപെട്ടു.           ഇതിനിടയിൽ സർക്കാരിൻ്റെ രഹസ്യാന്വേഷണ വകുപ്പും ഗണപതിയെ തൊട്ടാൽ ദോഷമാണെന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക്  കൈമാറി. എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് രഹസ്യാന്വേഷണ  വിഭാഗം  ശുപാർശ ചെയ്തത്.ഇതോടെ കെ.എൻ.ബാലഗോപാലും  രംഗത്തിറങ്ങി.ഗണേഷ് മണ്ഡലം കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന നിയമസഭാംഗമാണ്.ബാലഗോപാലും ഗണേഷും ഒരമ്മ പെറ്റ മക്കളെ പോലെയാണ് പ്രവർത്തിക്കുന്നത്. ഇതിനിടയിൽ മന്ത്രി സജി ചെറിയാനും വി.ശിവൻകുട്ടിയും  പിണറായിക്ക് വേണ്ടി  രംഗത്തിറങ്ങി.വി.ശിവൻകുട്ടി എൻ എസ് എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. പ്രത്യേകിച്ച്   വൈസ് പ്രസിഡൻ്റ് സംഗീത് കുമാറുമായി.    നാമ ജപ ഘോഷയാത്രക്കെതിരെ കേസെടുത്തതിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സംഗീത് കുമാറിൻ്റെ തീരുമാനത്തിലും ശിവൻകുട്ടി ഇടപെട്ടിട്ടുണ്ട്. അതും അനുരഞ്ജനത്തിൽ എത്താനാണ് സാധ്യത.             ജി.സുകുമാരൻ നായരാണ് ഇപ്പോൾ പിണറായിയുടെ ദൈവം.സുകുമാരൻ നായർ സർക്കാരിനെതിരെ രംഗത്ത് ഇറങ്ങിയാൽ അത് സംഘപരിവാറിന് നേട്ടമായി മാറുമായിരുന്നു. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടെന്നും ഹിന്ദു സംഘടനകൾക്ക് ഒപ്പം നിൽക്കേണ്ടെന്നാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത് ഗണേഷ് കുമാറിൻ്റെ ശക്തമായ ഇടപെടൽ വഴിയാണ്. ഇതിനെ അന്തസുള്ള നിലപാട് എന്നാണ് ഗണേഷ് പിന്നീട് വിശേഷിപ്പിച്ചത്.ഗണേഷ് മന്ത്രിയാകുമ്പോൾ ഫലത്തിൽ മന്ത്രിയാകുന്നത് എൻഎസ് എസ്  ഡയറക്ടർ ബോർഡ് അംഗമാണ്. മുമ്പ് ബാലക്യഷ്ണപിള്ള വലതു മുന്നണിയിൽ മന്ത്രിയായതു ഡയറക്ടർ ബോർഡിൽ ഇരിക്കുമ്പോഴാണ്.    മുമ്പ് ശബരിമല യുവതീ പ്രവേശന കാലത്ത് ഇത്തരം ഒരു മധ്യസ്ഥതത  ഉണ്ടായിരുന്നെങ്കിൽ സർക്കാരിന് ഇത്രയും വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. അന്ന് സുകുമാരൻ നായർ ശക്തനായിരുന്നു. ഇന്ന് സുകുമാരൻ നായർ ക്ഷയിച്ചു. തീരുമാനം എടുക്കാൻ അധികാരം ഇന്ന് ഡയറക്ടർ ബോർഡിനാണ്. അവിടെ ഇന്ന് ഗണേഷിന് അപ്രമാദിത്വമുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ സുകുമാരൻ നായർ അധികം വൈകാതെ ജനറൽ സെക്രട്ടറി ഒഴിയുമെന്ന് കേൾക്കുന്നുണ്ട്.           സ്പീക്കർ ഷംസീർ മാപ്പു പറഞ്ഞതിന് തുല്യമായാണ് അദ്ദേഹം സമൂഹ മാധ്യമത്തിൽ എഴുതിയ പുതിയ  പോസ്റ്റ്    എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി നൽകി എന്നായിരുന്നു പോസ്റ്റ്റ്റ്. തലശ്ശേരി കോടിയേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപയാണ് അനുവദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗണപതി മിത്താണെന്ന വിവാദ പരാമര്‍ശനത്തിന്റെ പേരില്‍ ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗണപതി ക്ഷേത്രക്കുളം നവീകരണത്തിന് പണം അനുവദിച്ചെന്ന കുറിപ്പുമായി ഷംസീര്‍ രംഗത്തെത്തിയത്

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ  ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രമെന്ന് സ്പീക്കർ പറഞ്ഞു. 
പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കാൻ സാധിക്കും എന്നാണ് സ്പീക്കർ പറഞ്ഞത് ..ഇത് വ്യക്തമായ ഒരു സന്ദേശമാണ് നൽകിയത്. ഇത്തരം ഒരു പരസ്യം നൽകുന്നതിന് പിന്നിൽ പ്രവർത്തിച്ചതും ഗണേഷായിരുന്നു.   

അടുത്ത കാലത്ത് പോലും ഗണേഷിനെതിരെ  മുഖ്യമന്ത്രി  രോഷാകുലനായിരുന്നു.  ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ  മുഖ്യമന്ത്രി 

രോഷാകുലനായത് ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ്. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ  എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.  എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം. എന്നാൽ ഇത്തരം ക്ഷോഭങ്ങളെല്ലാം  ഇന്ന് ആറി തണുത്തു. ഇതിനിടയിൽ മന്ത്രി സജി ചെറിയാനും അബദ്ധത്തിൽ പെട്ടു .

 

സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു. 


സജി ചെറിയാന്‍ പറഞ്ഞത്: ''ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും  അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'' ഇത്രയും ഷംസീർ ചെയ്തിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു.    ഏതായാലും മിത്ത് വിവാദം  ഗുണം ചെയ്തത് ഗണേഷ് കുമാറിനാണ്.അദ്ദേഹവും  ഇടതുമുന്നണിയും തമ്മിലുള്ള ബന്ധമാണ് ഊഷ്മളമായത്. ഭാവിയിലും എൻ എസ് എസും തമ്മിലുള്ള ബന്ധം ദൃഢതരമാക്കാൻ പിണറായിക്ക് കഴിഞ്ഞു. എൻ എസ് എസ് എക്കാലവും  പിണറായിക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ഇടതു മുന്നണിക്ക് സീറ്റുകൾ നഷ്ടമാകാൻ കാരണം എൻഎസ്എസിൻ്റെ നിലപാടായിരുന്നു.   രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺ​ഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്..

ഗണേഷിന്റെ മൂത്ത  സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.    ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല.എന്നാൽ ഇന്ന് അതല്ല സ്ഥിതി.   അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.  ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. ​ എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും മന്ത്രിയാകാനാണ്  ഗണേഷിൻ്റെ തീരുമാനം.       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends