സങ്കടം അടക്കാനാവാതെ... ജുമുഅ നമസ്‌കാരത്തിന് പള്ളിയിലിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

ജുമുഅ നമസ്‌കാരത്തിന് പള്ളിയിലിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാഴിയോട് ഈശ്വരന്‍ പടിയില്‍ താമസിക്കുന്ന കൂളിപ്പറമ്പന്‍ അന്‍ഷാദ് (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാളികാവ് വലിയ ജുമുഅത്ത് പള്ളിയിലാണ് അന്‍ഷാദ് കുഴഞ്ഞുവീണത്.
ഉടന്‍ വണ്ടൂരിലെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: സന, സഫ, ശിഫ, നഷ.
കാളികാവിലെ ട്രോമാകെയര്‍ ഉള്‍പ്പടെയുള്ള സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്നു. ടാക്‌സി ഡ്രൈവറായിരുന്ന അല്‍സാദ് കരാട്ടേ ക്ലാസിനും നേതൃത്വം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























