ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് നൈജീരിയ .... വനിതാ ഫുട്ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലാണ് നൈജീരിയ കീഴടങ്ങിയത്

ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് നൈജീരിയ മടങ്ങി. വനിതാ ഫുട്ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലാണ് നൈജീരിയ കീഴടങ്ങിയത്. 4-2ന്റെ ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഇംഗ്ലണ്ടിന്റെ ഗോളടിക്കാരി ലോറെന്‍െ ജയിംസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറന്നില്ല.
ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെ ആദ്യ കിക്കെടുത്ത ജോര്‍ജിയ സ്റ്റാന്‍വേയ്ക്ക് ലക്ഷ്യം കാണാനായില്ല. ആ മുന്‍തൂക്കം മുതലാക്കാന്‍ നൈജീരിയക്ക് കഴിഞ്ഞതുമില്ല. അവരുടെ അടുത്ത കിക്കുകളും പാഴായി.
ഡിസൈര്‍ ഒപറനോസിയുടെയും മിച്ചെല്ലെ അലോസിയുടെയും കിക്കുകള്‍ പാഴായി. ഇംഗ്ലണ്ടിന്റെ നിര്‍ണായക കിക്ക് എടുത്ത ക്ലോയി കെല്ലിയാണ് ജയമൊരുക്കിയത്.നിശ്ചിതസമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെയാണ് ലോറെന്‍ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയത്.
നൈജീരിയയുടെ അലോസിയുടെ ശരീരത്തില്‍ ചവുട്ടിയതിനായിരുന്നു ശിക്ഷ. വീഡിയോ പരിശോധനാ സംവിധാനം (വാര്‍) വഴിയാണ് തീര്‍ച്ചപ്പെടുത്തിയത്. അധികസമയത്ത് ഇംഗ്ലണ്ട് പത്തുപേരുമായാണ് കളിച്ചത്.
ഉച്ചെന്നെ കാനുവിന്റെ ഹെഡര്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ മേരി ഇയര്‍പ്സിനെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടിവീണു. ഇയര്‍പ്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. പ്ലംപ്ട്രെയുടെയും കാനുവിന്റെയും മികച്ച നീക്കങ്ങളെ ഇംഗ്ലീഷ് ഗോളി തടഞ്ഞു.
ഇതിനിടെ സറീന വീഗ്മാനെ റഷീദത് അയ്ബാദെ തള്ളിയതിന് റഫറി ഇംഗ്ലണ്ടിന് പെനല്‍റ്റി അനുവദിച്ചു. എന്നാല്‍, വാര്‍ പരിശോധനയില്‍ തീരുമാനം തിരുത്തി. ചുവപ്പുകാര്‍ഡ് കിട്ടിയ ലോറെന് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമാകും. കൂടുതല്‍ മത്സരങ്ങളില്‍ വിലക്കുണ്ടാകാനും സാധ്യതയേറെയുണ്ട്.
"
https://www.facebook.com/Malayalivartha
























