വാകത്താനത്ത് പാണ്ടഞ്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഉടമയ്ക്ക് ഗുരുതര പരുക്ക്... കാര്‍ പൂര്‍ണമായും കത്തിനശിച്ചു

വാകത്താനത്ത് പാണ്ടഞ്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഉടമയ്ക്ക് ഗുരുതര പരുക്ക്... കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം നടന്നത്.
വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം നടന്നത്. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് സാബു.
അതേസമയം
ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന് ആണു സംഭവം.
കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന കൃഷ്ണ പ്രകാശ് അവിവാഹിതനായിരുന്നു.
"
https://www.facebook.com/Malayalivartha
























