ആലുവ ചൊവ്വരയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു.... സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

ആലുവ ചൊവ്വരയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു.... സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ ബദറുദ്ദീന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിക്കുകയാണുണ്ടായത്.നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























