ദേശീയപാതയില്‍ കല്ലമ്പലം തട്ടുപാലത്തിനു സമീപമുണ്ടായ ഇരുചക്ര വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു... മകള്‍ക്ക് പരുക്ക്

ദേശീയപാതയില്‍ കല്ലമ്പലം തട്ടുപാലത്തിനു സമീപമുണ്ടായ ഇരുചക്ര വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു... മകള്‍ക്ക് പരുക്ക് . കടമ്പാട്ടുകോണം വെട്ടിയറ എസ്എസ് ഭവനില്‍ ശ്രീധരന്‍(73)ആണ് മരിച്ചത്. മകള്‍ ഉണ്ണിമായയ്ക്ക്(24) തോളിനാണ് പരുക്ക്. ആലപ്പുഴ ഏആര്‍ ക്യാംപിലെ വാഹനമാണ് ഉണ്ണിമായ ഓടിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്.
അതേസമയം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം. മൈസൂര്‍ -ഗുണ്ടല്‍പേട്ട് ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് പച്ചക്കറി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്.
പുല്‍പ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തന്‍വീട്ടില്‍ സുന്ദരേശന്‍ (58) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി (54), സഹോദരന്‍ സുനീഷ്, സുന്ദരേശന്റെ മൂത്ത മകന്‍ സുബിന്റെ മകള്‍ ഗായത്രി (ആറ്)എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.സുന്ദരേശനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ബാംഗ്ലൂരിലുള്ള മകന്‍ സുബിന്റെ വീട്ടില്‍ പോയി മടങ്ങിവരവയാണ് അപകടം ഉണ്ടായത് രാവിലെ പത്ത് മണിക്കാണ് ഇവര്‍ ബാംഗ്ലൂരില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് പുറപ്പെട്ടത്. സുന്ദരേശന്റെ അനുജന്‍ സുനീഷ് ആയിരുന്നു വാഹനമോടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലായി പോയ കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റിയതിനുശേഷമാണ് മരണപ്പെട്ട സുന്ദരേശനെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























