കൊച്ചി അമൃത ആശുപത്രിയിലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന 22 വയസുള്ള കോതമംഗലം സ്വദേശിനിയായ പെൺക്കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി അമൃത ആശുപത്രിയിൽ നിന്നും പുറത്ത് വരുന്ന ഒരു വാർത്ത ഞെട്ടിക്കുന്നതാണ്. കൊച്ചി അമൃത ആശുപത്രിയിലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന 22 വയസുള്ള കോതമംഗലം സ്വദേശിനിയായ പെൺക്കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി ജയിച്ചിരുന്നില്ല. ഇതാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നസംശയവും നിലവിൽ ഉണ്ട്. ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത് മൂന്ന് പെൺകുട്ടികളാണ് .
ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റു . ആ സമയം പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. പെൺകുട്ടി ചേർന്നത് ഒരു വർഷത്തെ കോഴ്സിനായിരുന്നു.
https://www.facebook.com/Malayalivartha
























