ഗൃഹനാഥനെ കൊല്ലാൻ 'ഉത്ര മോഡൽ' പാമ്പ്, ഇരുട്ടിന്റെ മറവിൽ പാമ്പുമായി വീട്ടിൽ; ഉദ്ദേശം കൊലപാതകം...ചാക്കിലാക്കി വച്ചിരുന്ന പാമ്പിനെ തുറന്നു കിടന്ന ജനാലയിലൂടെ രാജേന്ദ്രൻ കിടന്ന മുറിയിലേക്ക്....പാമ്പിന്റെ ശരീരം രണ്ടായി മുറിഞ്ഞെങ്കിലും വാൽ ഭാഗം മാത്രമേ ലഭിച്ചുള്ളൂ.... തലഭാഗം കണ്ടെത്താനായില്ല....

മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ കൊലപ്പെടുത്താൻ ഇരുട്ടിന്റെ മറവിൽ വീട്ടിലെത്തി ജനാലവഴി പാമ്പിനെ മുറിയിലേക്ക് തുറന്നുവിട്ടു. ശബ്ദം കേട്ട് ഉണർന്ന ഗൃഹനാഥൻ പാമ്പിനെ കണ്ടതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.കാട്ടാക്കട അമ്പലത്തിൽകാല സ്വദേശി രാജേന്ദ്രനാണ് (രാജു) ഭാഗ്യംകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അമ്പലത്തിൻകാല കല്ലമ്പലം കുളവിയോട് എസ്.കെ സദനത്തിൽ കിച്ചു (ഗുണ്ട് റാവു-30) അറസ്റ്റിലായി. അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതിനു സമാനമായ സംഭവം ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ഉണ്ടായത്.
ബൈക്കിലെത്തിയ കിച്ചു, ചാക്കിലാക്കി വച്ചിരുന്ന പാമ്പിനെ തുറന്നു കിടന്ന ജനാലയിലൂടെ രാജേന്ദ്രൻ കിടന്ന മുറിയിലേക്ക് എറിയുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന രാജേന്ദ്രൻ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. ഇതിനിടെ ഒച്ചവച്ചതോടെ മറ്റുള്ളവർ ഉണർന്നു. ഇതോടെ കിച്ചു ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബൈക്ക് കസ്റ്റഡിയിലായതോടെ പ്രതിയെ തിരിച്ചറിഞ്ഞു.തലിക്കൊല്ലാൻ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ ശരീരം രണ്ടായി മുറിഞ്ഞെങ്കിലും വാൽ ഭാഗം മാത്രമേ ലഭിച്ചുള്ളൂ. തലഭാഗം കണ്ടെത്താനായില്ല. ഈ ഭാഗങ്ങൾ കാട്ടാക്കട പൊലീസ് ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസലിലെ പരിശോധനയ്ക്ക് ശേഷമേ ഏതിനം പാമ്പാണെന്ന് അറിയാനാവൂവെന്ന് പൊലീസ് പറഞ്ഞു.നാലു വർഷം മുമ്പേ ശല്യം തുടങ്ങിബിരുദപഠനം കഴിഞ്ഞ പെൺകുട്ടിയെ നാല് വർഷം മുമ്പ് കിച്ചു പിറകെ നടന്ന് ശല്യം ചെയ്തിരുന്നു. അന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് പറഞ്ഞുവിലക്കുകയും ചെയ്തു. ഒരു വർഷം മുമ്പ് വീണ്ടും ശല്യം ചെയ്തതിനെ തുടർന്ന് രാജേന്ദ്രൻ വീണ്ടും വിലക്കി.
ഇതിന്റെ വൈരാഗ്യത്തിലാണ് പാമ്പിനെ വീട്ടിൽ കൊണ്ടിട്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നിരവധി അടിപിടി കേസുകളിൽ പ്രതിയായ കിച്ചു മദ്യത്തിനും ലഹരിക്കും അടിമയാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.നാട്ടുകാർക്കും വളരെ മോശമായ അഭിപ്രായമാണ് പറയാൻ ഉള്ളത്. മുൻപും പല കുറ്റ കൃത്യങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























