കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു; പാണ്ടൻചിറ സ്വദേശിക്ക് ഗുരുതര പൊള്ളലേറ്റു

കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണ്ണമായും കത്തി നശിച്ചു. പൊങ്ങന്താനം റോഡിൽ പിആർഡിഎസ് മന്ദിരത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് .
മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ 57 വയസ്സുള്ള സാബു ഓട്ടക്കുന്നേലിന്റെ i10 കാറിനാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ നാട്ടുകാരുടെ സഹായത്തോടെ വളരെ ശ്രമഫലമായി പുറത്തെടുക്കുകയായിരുന്നു. 80.% ത്തോളം പൊള്ളൽ ഏറ്റതായാണ് വിവരം. സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാകത്താനം പൊലീസ് സ്റ്റേഷനിലെ പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ തോമസ് ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവർ ഉടൻ തന്നെ എത്തി. അപകടത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് കാറിലെ തീ അണച്ചത്.
https://www.facebook.com/Malayalivartha
























