Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ബിജെപി ഭരണം ഇനിയും വന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് വരരുതെന്ന നിലപാദിൽ യെച്ചൂരിയോ

08 AUGUST 2023 03:42 PM IST
മലയാളി വാര്‍ത്ത

അപ്പോള്‍ യെച്ചൂരിയും ബിജെപി പക്ഷത്താണോ എന്നു സംശയിക്കണം. എങ്ങനെയും ബിജെപിയെ പുറത്താക്കാന്‍ ദേശീയതലത്തില്‍ രൂപീകരിച്ച ഇന്ത്യാ മുന്നണിക്കെതിരെ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപി ഭരണം ഇനിയും വന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് വരരുതെന്ന നിലപാടാണ് യച്ചൂരിയുടേതെന്ന് വ്യക്തമായിരിക്കുന്നു.
കേരളത്തില്‍ ഇരട്ടച്ചങ്കന്‍ ഭരിക്കുമ്പോള്‍ കേന്ദ്രത്തില്‍ ഇരട്ടത്താപ്പന്‍ പാര്‍ട്ടിയെ നയിക്കുന്നു എന്നു പറയുന്നതാവും ശരി.
ബിജെപി ഭരണത്തിനെതിരെ ദേശീയതലത്തില്‍ രൂപംകൊണ്ടിരിക്കുന്ന ഇന്ത്യ മുന്നണി പ്രതിപക്ഷത്തിനിടയിലെ ധാരണമാത്രമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തില്‍ സഖ്യമുണ്ടാവില്ലെന്നുമാണ് യച്ചൂരി പറഞ്ഞിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഒപ്പം വിശാല സഖ്യവും ചേര്‍ന്ന് ബിജെപിയെയും മോദിയെയും വീഴ്ത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് യെച്ചൂരി തനിനിറം പുറത്തുവിട്ടിരിക്കുന്നത്.

 

 

 

 

  സി.പി.എം. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് സഖ്യങ്ങളിലേര്‍പ്പെടുകയെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞുവച്ചിരിക്കുന്നു. കേരളത്തില്‍ നാല് സീറ്റുകളില്‍ വിജയിക്കുന്നതാണ് ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുന്നതിനേക്കാള്‍ സിപിഎമ്മിന്റെ ലക്ഷ്യമെന്നാണ് യെച്ചൂരി വ്യക്തമാക്കുന്നത്. പല കാര്യങ്ങളിലും ഭിന്നിച്ചുനില്‍ക്കുന്ന മതയെയും അരവിന്ദ് കേജരിവാളിനെയും ശരദ് പവാറിനെയുംവരെ ഒരു വിധം സ്വരചേര്‍ച്ചയിലാക്കി തയാറാക്കിയ ഇന്ത്യാ മുന്നണി ഇന്ത്യയില്‍ ഏറെപ്പേരുടെ പ്രതീക്ഷയാണ്. ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളും ജനാധിപത്യ വിശ്വാസികളും ബിജെപി ഭരണത്തെ ഭയന്നുതുടങ്ങിയ സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി ശക്തമായ പ്രതിരോധമായി മുന്നോട്ടുവന്നിരിക്കുന്നത്.
വര്‍ഗീയ ഫാസിസത്തെ തള്ളിപ്പറയുകയും ന്യൂനപക്ഷ സുരക്ഷയ്ക്കായി വാദിക്കുകയും ചെയ്യുന്ന സിപിഎം പറയുന്നു ഇന്ത്യാ മുന്നണി ഇനിയും യാഥാര്‍ഥ്യമായിട്ടില്ലെന്ന്. ദേശീയതലത്തില്‍ സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലുമൊന്നും ഒരു ലോക് സഭാ സീറ്റ് വിജയിച്ചെടുക്കാനുള്ള ആള്‍ബലം ഇല്ലാത്തവിധം സിപിഎം ചെറുതായിക്കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ മാത്രമാണ് നാലോ അഞ്ചോ സീറ്റുകളില്‍ സിപിഎം പ്രതീക്ഷ വയ്ക്കുന്നത്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് സിപിഎം കേരളത്തില്‍ ഇലക്ഷന്‍ പ്രചാരണത്തിനിറങ്ങുന്നത്. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വരണം എന്നാഗ്രഹിക്കുന്നവരുടെ വോട്ടുകള്‍ ഒരുമിച്ചാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ വലിയ വിജയം കോണ്‍ഗ്രസ് കേരളത്തില്‍ നേടും. ഒപ്പം കര്‍ണാടകത്തില്‍ മുപ്പതോളം ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. എട്ടു സംസ്ഥാനങ്ങളിലെ ജനവിധി എതിരായാല്‍ ബിജെപിക്ക് കേവല ഭൂരപക്ഷം ലഭിക്കില്ലെന്ന സാഹചര്യം സംജാതമായിരിക്കെയാണ് ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടില്ലെന്നുള്ള അഴകൊഴമ്പന്‍ മറുപടി സീതാറാം യെച്ചൂരിയില്‍ നിന്നുണ്ടായിരിക്കുന്നത്.
സീറ്റുധാരണയടക്കം സഖ്യചര്‍ച്ചകളുണ്ടാവുക സംസ്ഥാനതലത്തിലാകുമെന്ന്  മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷ് സീറാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുനന്നു. ദേശീയ സാഹചര്യത്തെക്കാള്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണെന്നും കോണ്‍ഗ്രസിന്റെ സ്ഥിതി നോക്കി അതതിടങ്ങളില്‍ സഖ്യമുണ്ടാക്കുംമെന്നും യച്ചൂരി പറയുന്നു. എന്നാല്‍ കേരളത്തില്‍ അതൊരു സഖ്യമുണ്ടാകില്ല. അതേ സമയം മമതാ ബാനര്‍ജിക്കെതിരിരേ  ബംഗാളില്‍  പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് യെച്ചൂരിക്കും വ്യക്തമായി അറിവില്ല. കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടും ബംഗാളില്‍ നേരിയ നേട്ടംപോലുമുണ്ടായില്ല.   കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെങ്കില്‍ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുക്ഷവും ഒന്നിച്ച് തൃണമൂലിനെതിരേയാണ് മത്സരിക്കുന്നത്. ഇന്ത്യാ മുന്നണിയോടു സഹരിക്കുന്നവരെല്ലാം തനിക്ക് വോട്ടുചെയ്യണമെന്ന് മമത നിലപാട് സ്വീകരിച്ചാല്‍ മുന്നണി തുടക്കത്തില്‍തന്നെ തല്ലിപ്പിരിയുമെന്ന് തീര്‍ച്ചയാണ്.
ബി.ജെ.പി.ക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പറയുമ്പോഴും ഏതൊക്കെ സംസ്ഥാനങ്ങളില്‍ ആരോടൊക്കെ സഹകരിക്കാന്‍ തയാറാണെന്ന് സിപിഎം വ്യക്തമാക്കുന്നുമില്ല.
അതേ സമയം സിപിഎം ഭരിക്കുന്ന കേരളത്തിലെ അഴിമതിയും ഭരണ നേതൃത്വത്തിന്റെ വീഴ്ചകളും അതിഭയങ്കരമായ വിലക്കയറ്റവുമൊന്നും സിപിഎം ദേശീയ യോഗത്തില്‍ ചര്‍ച്ചയായില്ല. ്മതവികാരം വ്രണപ്പെടുത്തിയ ഷംസീറിന്റെ  മിത്ത് വിവാദം പോലും  കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല. പിണറായി വിജയന്റെ രണ്ടാം സിപിഎം തുടര്‍ ഭരണം വന്‍പരാജയമായി വിലയിരുത്തപ്പെടുന്നതും മദ്യം ഒഴുക്കാന്‍ പാര്‍ട്ടി താല്‍പര്യം കാണിക്കുന്നതും സംസ്ഥാനം നേരിടുന്ന കടബാധ്യതയുമൊന്നും സെന്‍ട്രല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല.
ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ടായിരുന്നു സി.സി.യില്‍ മൂന്നുദിവസത്തെയും പ്രധാന ചര്‍ച്ച. ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി, മുന്നണിയുമായുള്ള സഹകരണത്തെ കേരളത്തില്‍നിന്നുള്ളവരടക്കം ഭൂരിപക്ഷം നേതാക്കളും അനുകൂലിച്ചുവെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന നിലപാടില്‍തന്നെയാണ് പാര്‍ട്ടി. പഞ്ചാബിലും ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും സിപിഎമ്മിന് മോശമല്ലാത്ത അടിത്തറയുള്ള കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ മാത്രമായി ചുരുങ്ങിപ്പോയ സിപിഎം ദേശീയതലത്തില്‍ ഒരു ശക്തിയായി ആരും പരിഗണിക്കുന്നില്ല. ലോക് സഭയില്‍ നാല്‍പതിലേറെ അംഗങ്ങളുണ്ടായിരുന്ന സിപിഎം ഇന്ന് കേവലം രണ്ട് സീറ്റിലേക്ക് ചെറുതായിരിക്കുന്നു. ഇത്രയും വലിയ ചെറുപ്പത്തെ അംഗീകരിക്കാന്‍ തയാറാകാത്ത പാര്‍ട്ടിയാണ് വേണമെങ്കില്‍ ബിജെപി ഇനിയും വന്നോട്ടെ എന്ന നിലപാട് സ്വകരിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends