Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മിത്ത് വിവാദം കൊളുത്തിവിട്ട സ്പീക്കർ എ.എൻ. ഷംസീർ,​ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം, നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം...സംഘപരിവാർ സംഘടനകളും എൻ.എസ്.എസും ഷംസീറിനെതിരെ, തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി...

08 AUGUST 2023 04:30 PM IST
മലയാളി വാര്‍ത്ത

മിത്ത് വിവാദം കൊളുത്തിവിട്ട സ്പീക്കർ എ.എൻ. ഷംസീർ,​ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം രൂപ.ഇതിന് ഭരണാനുമതിയായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീർ തന്നെയാണ് അറിയിച്ചത്. 'ശ്യാമാംബരം മുഖ സാഗരം,​ തുളസീദളം അതിസുന്ദരം' എന്ന ഗണപതി സ്തുതിഗീതത്തോടൊപ്പം ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യവും ചേർത്തിട്ടുണ്ട്.തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവിലാണ് പുരാതനമായ ഈ ക്ഷേത്രം. പഴമയുടെ പ്രൗഢി നിലനിറുത്തി കുളം മനോഹരമായി നവീകരിക്കുമെന്ന് ഷംസീർ പറയുന്നു. അടുത്ത മാസത്തോടെ പ്രവൃത്തികൾ ആരംഭിക്കും.അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി റോഷി അഗസ്റ്റിന്റെയും ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗണപതിയെ അവഹേളിച്ചു എന്നാരോപിച്ച് സംഘപരിവാർ സംഘടനകളും എൻ.എസ്.എസും ഷംസീറിനെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെയായിരുന്നു മിത്ത് പ്രയോഗം. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് ഗണപതിക്കെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നു എന്നുമായിരുന്നു ഷംസീറിന്റെ പരാമർശം. എ എൻ ഷംസീർ നടത്തിയ മിത്ത് വിവാദമെല്ലാം നിയമസഭാ ആളിക്കത്തിക്കാൻ ഉള്ള വിഷയമാണെങ്കിലും. സ്പീക്കറുടെ സാന്നിധ്യത്തിൽമന്ത്രിയുൾപ്പെടെ പങ്കെടുത്ത അവലോകനയോഗം ഇന്നലെ തിരുവനന്തപുരത്തു ചേർന്നു. ഏതാനും ദിവസങ്ങൾക്കകം സാങ്കേതിക അനുമതിയും ലഭ്യമാക്കി അടുത്തദിവസം തന്നെ ടെൻഡർ നടപടികളിലേക്കു കടക്കാനാണ് ആലോചന.

 

.നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് കാരാൽതെരുവിലെ മഹാഗണപതിക്ഷേത്രം. കാലപ്പഴക്കത്താൽ പടവുകൾ തകർന്ന കുളം നവീകരിക്കാൻ അരനൂറ്റാണ്ടു മുൻപ് നാട്ടുകാർ ശ്രമദാനത്തിനു തുനിഞ്ഞെങ്കിലും വിജയിച്ചില്ല. ഏതാനും വർഷങ്ങളായി ക്ഷേത്രനവീകരണം നടന്നുവരികയാണ്. നാട്ടുകാരും ഊരാളന്മാരും അംഗങ്ങളായുള്ള കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി കുളവും പുനരുദ്ധരിക്കാൻ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ കമ്മിറ്റി നിവേദനം നൽകിയിരുന്നു. ഇപ്പോൾ ഷംസീറിന്റെ ശ്രദ്ധയിലുംപെടുത്തി. ഇതോടെയാണ് ജലസേചന വകുപ്പിന്റെ ഫണ്ടിൽനിന്ന് തുക അനുവദിച്ചു ഭരണാനുമതി നൽകിയത്.പുറത്ത് ബിജെ പി പ്രതീക്ഷിക്കുന്ന ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള യാതൊരു വിധ സാധ്യതയുമില്ല. മിത്ത് വിവാദം നിയമ സഭയിൽ കത്തിക്കേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേർന്നത്.

 

സ്പീക്കർക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്നത് പരിമിതിയാണ്.അതിനാൽ സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫിൽ തീരുമാനമായി. മിത്ത് വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻഎസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി.വർഗീയ ശക്തികൾക്ക് കേരളത്തിൽ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തിൽ പരാമർശിച്ചു. എന്നാൽ പുറത്ത് ഈ നിലപാടിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് കെ സുരേന്ദ്രൻ രംഗത്ത് വന്നു. മിത്ത് വിവാദത്തില്‍ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഇക്കാര്യത്തിൽ അതിന് തയ്യാറാകാത്തത് വോട്ടുബാങ്ക് താത്പര്യം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ആലുയിലെ അഞ്ചുവയസ്സുകാരിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് എഎൻ രാധാകൃഷ്ണൻ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്ഷേപിക്കപ്പെട്ടത് ഗണപതിയായതിനാലാണ്‌ പ്രതിപക്ഷം പ്രതികരിക്കാത്തത്. ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ ആർക്കും അവകാശമുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. ഷംസീറിനെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കെ.സുധാകരൻ പറഞ്ഞത്. ഇതാണോ കോൺഗ്രസിന്റെ ശക്തമായ നടപടി? ഇങ്ങനെ മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിന് ഇരയായിരുന്നതെങ്കിൽ യുഡിഎഫ് മിണ്ടാതിരിക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends