കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലാത്ത വിശുദ്ധ പദവി ഉമ്മന്‍ ചാണ്ടിക്കില്ല;സിപിഎം നേതാക്കള്‍ കരഞ്ഞ് മെഴുകുന്നു,സ്വന്തമായ് ഒരു വിശുദ്ധനില്ലാത്ത സിപിഎം ഗതി നോക്കണേ,സഖാക്കളുടെ രോദനം കണ്ട് നില്‍ക്കാനാകില്ല,സോഷ്യല്‍മീഡിയ എടുത്തുടുക്കുന്നു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലാത്ത വിശുദ്ധപദവി മറ്റാര്‍ക്കുമുണ്ടെന്ന് കരുതുന്നില്ല. കെ. അനില്‍കുമാര്‍ ഇതുവരെ മെഴുകി തീര്‍ന്നില്ല. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയല്ല സിപിഎമ്മാണ് വിശുദ്ധ പദവിയ്ക്ക് അര്‍ഹത ഉള്ള ആളെന്ന് മൂപ്പരുടെ കണ്ടുപിടുത്തം. എന്റെ പൊന്ന് കോണ്‍ഗ്രസ്സുകാരെ ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കുന്ന നിങ്ങളുടെ ഏര്‍പ്പാട് നിര്‍ത്ത് ഇല്ലെങ്കില്‍ സഖാക്കളിങ്ങനെ കരഞ്ഞ് മെഴുകും. ഏതായാലും സിപിഎമ്മിന് ഇനി ഉറക്കമില്ലാത്ത ദിനങ്ങളാണ്. പുതുപ്പള്ളിയില്‍ അങ്കം കുറിച്ച് കഴിഞ്ഞു. സെപ്റ്റം 5ന് തിരഞ്ഞെടുപ്പ് ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇനി വാക്‌പോര് കടുക്കും. കെ അനില്‍ കുമാറിന്റെ കരച്ചില്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പോസ്റ്റിട്ട് എയറിലായതൊന്നും പോര വീണ്ടും ചില വെളിപ്പെടുത്തലുകള്‍.
ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണെന്നും വിശ്വാസത്തെ ദുരുപയോഗം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍. വിശ്വാസത്തെയും മതത്തെയും കൂട്ടിക്കലര്‍ത്തുന്ന ബിജെപിയെ അനുകരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ നിരാകരിക്കും. എല്ലാ തിരഞ്ഞെടുപ്പും സിപിഎമ്മിന് രാഷ്ട്രീയപോരാട്ടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആ അതെ ഇതും പറഞ്ഞ് ചെന്ന് കേറിക്കൊട് ജനം ചൂലെടുക്കും. ജനങ്ങളെ കരുതിയിരുന്ന ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ ഉണ്ടായിരുന്നു. ഇന്ന് അതില്ല ഇന്നുള്ളത് കോര്‍പറേറ്റുകളെ കാക്കുന്നൊരു സിപിഎം ആണ്. അതുകൊണ്ട് മെഴുകി വൃത്തികേടാക്കാന്‍ നേതാക്കള്‍ നില്‍ക്കണ്ട.
കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും രൂക്ഷമായി വിമര്‍ശിച്ച് അനില്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ 41ാം ചരമദിവസം പുതുപ്പള്ളിയിലെ എല്ലാ ബൂത്തുകളില്‍നിന്നും കബറിടത്തിലേക്ക് ജാഥയായി എത്തണമെന്നാണ് കോട്ടയം ഡിസിസി ഓഫീസില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിലെ തീരുമാനം. കൃത്യമായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്. എറണാകുളത്ത് ഡിസിസി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അതില്‍ പങ്കെടുത്തയാളുകള്‍ കൈയടിക്കുന്നതാണ് കണ്ടത്. അനുശോചനയോഗത്തില്‍ കൈയടിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല. ഓരോ മരണത്തെയും കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്. അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞ് മുന്നോട്ടുപോകണം. വിശ്വാസത്തെയും മതത്തെയും കൂട്ടിക്കലര്‍ത്തുന്ന ബിജെപിയെ അനുകരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ നിരാകരിക്കും. ഓരോ തിരഞ്ഞെടുപ്പിലും സഹതാപതരംഗം സൃഷ്ടിക്കുക എന്നത് കോണ്‍ഗ്രസിന്റെ അജണ്ടയാണെന്നൊക്കെ അനില്‍ കുമാര്‍ പറഞ്ഞത്.
ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സിപിഎം മുന്നേ മാനത്ത് കണ്ടതാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങലുടെ സ്‌നേഹം അത് ചാണ്ടി ഉമ്മനില്‍ പ്രതിഫലിക്കും. വോട്ട് അങ്ങോട്ടേക്ക് ഒഴുകും ഇതില്‍ തലപുകഞ്ഞ സിപിഎം ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതിന്റെ ആദ്യത്തെ പടിയാണ് അനില്‍ കുമാറിന്റെ പോസ്റ്റ്. പക്ഷെ പോസ്റ്റ് ബൂമറാങ് പോലെ തിരിച്ചടിച്ചു. പണികിട്ടിയത് പിണറായിക്ക്. പുതുപ്പള്ളിയില്‍ പോര് കടുക്കും. ജെയ്ക് തന്നെയാണോ ഇടത് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോട് പോരാടി അതിഗംഭീരമായ് ജെയ്ക് തോല്‍വിയേറ്റുവാങ്ങി. ഇത്തവണ മകന്‍ ചാണ്ടി ഉമ്മനോടും തോല്‍ക്കാന്‍ ജയ്ക് നിന്ന് കൊടുക്കുമോ എന്തോ.
https://www.facebook.com/Malayalivartha
























