Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകം ഓര്‍മ്മയുണ്ടോ സിപിഎമ്മുകാരേ;ഉമ്മന്‍ ചാണ്ടിയെ കേറിത്തോണ്ടിയ സഖാക്കള്‍ക്ക് കോണ്‍ഗ്രസ് മറുപടി,മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്കുള്ള കൂരമ്പ്,ബ്രണ്ണന്‍ കോളേജിലെ കൈവിട്ട കളി,സഖാക്കളുടെ വായടപ്പിക്കുന്ന ചോദ്യം വന്നു

08 AUGUST 2023 08:17 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ പോസ്റ്റിട്ടിരുന്നു. കൊലയാളികള്‍ക്കൊപ്പം നിന്ന ഒരാള്‍ എങ്ങനെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അല്ലെങ്കില്‍ നരകത്തിലും വിശുദ്ധനാകും. ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കി പുതുപ്പള്ളി പിടിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തില്‍ കൈപൊള്ളിയതോടെ സിപിഎം രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സിപിഎം-കോണ്‍ഗ്രസ് യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കൊലയാളി എന്ന് വിളിച്ചധിക്ഷേപിച്ചതോടെ കോണ്‍ഗ്രസ് അതിന് അതേ നാണയത്തില്‍ മറുപടി കൊടുത്തു. അത് മുഖ്യമന്ത്രി പിണറായി വിജയനിട്ട് കൊള്ളുന്ന കൂരമ്പ്. ഇപ്പോള്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന്‌ സിപിഎമ്മിനിട്ട് മുട്ടന്‍ അടി കിട്ടി.

ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയ്ക്ക് സിന്ദാബാദ് വിളിച്ച് നടക്കുന്ന അനിലിന് ഉമ്മന്‍ ചാണ്ടിയെ പറയാന്‍ എന്താണ് യോഗ്യത. മുഖ്യമന്ത്രി ഉമ്മന്‍ പിണറായി വിജയനെ ഉന്നമിട്ടുള്ള ചോദ്യമാണിത്. വാടിക്കല്‍ രാമകൃഷ്ണന്‍ ചരിത്രം ഓര്‍മ്മിപ്പിക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍. സിപിഎം വടി കൊടുത്ത് അടി ഇരന്നുവാങ്ങി. ജനങ്ങള്‍ മറന്നിരുന്ന ചില കഥകള്‍ സിപിഎമ്മുകാരായിട്ട് ഇട്ടുകൊടുത്തു. ബ്രണ്ണന്‍ കോളേജിലെ വീരകഥകള്‍ പറയുമ്പോള്‍ ഊരിപ്പിടിച്ച വാളില്‍ പുരണ്ട ചോരയുടെ കഥ കൂടി പറയേണ്ടി വരുമെന്ന് സിപിഎമ്മിനെ ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ്.

ഇതിന് മുന്‍പ് വാടിക്കല്‍ രാമകൃഷ്ണന്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് പിണറായിയെ വെള്ളംകുടിപ്പിച്ചിട്ടുണ്ട് കെ സുധാകരന്‍. ഇപ്പോള്‍ സിപിഎമ്മായിട്ട് അതിന് വഴിവെച്ച് കൊടുത്തു. ഉമ്മന്‍ ചാണ്ടി കൊലപാതകികള്‍ക്ക് കൂട്ടുനിന്നുവെന്ന അനിലിന്റെ പോസ്റ്റിന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകമാണ് കോണ്‍ഗ്രസ്സിന് തിരികെ പറയാനുള്ളത്. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ പാവപ്പെട്ട തയ്യല്‍ തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണംകൊണ്ട് അക്രമികള്‍ ഇല്ലാതാക്കിയത്. രാമകൃഷ്ണനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന രാഷ്ട്രീയ കൊലയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. രാമകൃഷ്ണന്റെ കൊലപാതകമാണ് കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം. തയ്യല്‍പണി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് അരിയും സാധനങ്ങളുമായി നടന്നു പോകുകയായിരുന്ന രാമകൃഷ്ണനെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കുകയായിരുന്നു. കേസില്‍ പ്രതിയായിരുന്നു, അന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചെങ്കിലും തലശ്ശേരി കോടതിയിലെ റെക്കോഡ് മുറിയില്‍ പിണറായി പ്രതിയായ ആ കൊലക്കേസിന്റെ രേഖകള്‍ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്.

മുന്‍പ് കെ സുധാകരന്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് ആ കേസിന്റെ എഫ്‌ഐആറിന്റ പകര്‍പ്പ് ഉള്‍പ്പെടെ സുധാകരന്‍ പുറത്തുവിട്ടിരുന്നു. സുധാകരന്റെ ശബ്ദത്തിലും അന്ന് ഒട്ടും മയമുണ്ടായിരുന്നില്ല. മഞ്ഞമുണ്ടും നീല ഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയന്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരില്‍ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയന്‍. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക.

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്‍പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിനു വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാന്‍ പോയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരാണ്. ദൃക്‌സാക്ഷികള്‍ ഭയന്ന് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങള്‍. ആ പൂര്‍വകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്. എന്നാല്‍ ആ ചരിത്രം വീണ്ടും പറയാന്‍ സുധാകരന് അസവരം ഒരുക്കി കൊടുത്തിരിക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ നേതാവ് തന്നെ. ഇതിനാണ് വടി കൊടുത്ത് അടിവാങ്ങുക എന്ന് പറയുന്നത്.

ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് പക്ഷം വിശുദ്ധനാക്കി പ്രഖ്യാപിച്ച് പുതുപ്പള്ളി പിടിക്കാന്‍ പദ്ധതി മെനയുന്നുവെന്ന ആവലാതിയാണ് സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നത്. പുതുപ്പള്ളി പോകുമോ എന്ന ചിന്ത വേട്ടയാടുന്നു. ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ മോശക്കാരനാക്കാന്‍ അനില്‍ കുമാര്‍ ഇട്ട പോസ്റ്റ് ബൂമറാങ് പോലെ തിരിച്ചടിച്ചത് പിണറായിക്കിട്ട്. ഇപ്പോള്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകമാണ് ചര്‍ച്ചയായിരിക്കുന്നത്. അനില്‍ കുമാര്‍ പറഞ്ഞത്, അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മന്‍ ചാണ്ടിയുടെ കീഴിലെ കോണ്‍ഗ്രസ്സ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികള്‍ക്കൊപ്പം നിന്ന ഒരാള്‍ എങ്ങനെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അല്ലെങ്കില്‍ നരകത്തിലും വിശുദ്ധനാകും. ഗ്രൂപ്പുവഴക്കില്‍ ഇതേ പുതുപ്പള്ളിയില്‍ ഒരു കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാര്‍ കൊന്നില്ലേ. പയ്യപ്പാടിയില്‍. കോണ്‍ഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോണ്‍ഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകര്‍ത്താവിനു് എങ്ങനെ ലഭിക്കാനാണ്. ഇതായിരുന്നു അനിലിന്റെ പോസ്റ്റിലെ പ്രസക്ത ഭാഗം. ഉമ്മന്‍ ചാണ്ടി കൊലയ്ക്ക് കൂട്ടുനിന്ന ആളാണ്. പിന്നെ എങ്ങനെ വിശുദ്ധനാകും എന്ന ചോദ്യം. പക്ഷെ അതിനുള്ള ഉത്തരം സിപിഎമ്മിനിപ്പോള്‍ ഭേഷാ കിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends