സംവിധായകൻ സിദ്ധിഖ് അന്തരിച്ചു... സിദ്ധിഖിന് വിട

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം മരണപ്പെട്ടതായിട്ടുള്ള വിവരം ലഭിക്കുകയാണ്.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില സിദ്ധിഖിന്റെ നില ഗുരുതരമായി തന്നെ തുടരുന്നതായി വിവരം ലഭിച്ചിരുന്നു.
നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. 24 മണിക്കൂറിന് ശേഷം റിവ്യൂ മീറ്റിംഗ് നടത്തി ആരോഗ്യവിവരം അറിയിക്കാമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ന്യൂമോണിയയും കരൾ രോഗബാധയും കാരണം കഴിഞ്ഞ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. നിരവധി സിനിമാ പ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മേജർ രവി അടക്കമുള്ള സഹപ്രവർത്തകർ അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു.
പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊപ്പം ചേർന്ന് മലയാള സിനിമയ്ക്ക് പുതിയ വഴിതെളിയിച്ച സംവിധായകനാണ് സിദ്ധീഖ്. സിദ്ധീഖ്-ലാല്‍ കുട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. പ്രശസ്ത സംവിധായകൻ ഫാസിലിനെ സഹായിച്ചു കൊണ്ടാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്.
ആദ്യ കാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധീഖ് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.
https://www.facebook.com/Malayalivartha
























