ശുഭയാത്ര: ട്രാഫിക് ബോധവൽക്കരണ ചിത്രവുമായി കൊച്ചി സിറ്റി ട്രാഫിക് പോലീസ്

കൊച്ചി സിറ്റി ട്രാഫിക് പോലീസിന്റെ ട്രാഫിക് ബോധവൽക്കരണ പരിപാടി ശുഭയാത്രയുടെ ഭാഗമായി തയാറാക്കിയ ശുഭയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദർശനം ബുധനാഴ്ച (ആഗസ്റ്റ് 9) രാവിലെ 9.30ന് ഷേണായിസ് തീയറ്ററിൽ നടക്കും. കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്, സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ എന്നിവർ ചേർന്ന് ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി കമ്മീഷണർ എസ്.ശശിധരൻ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എൻഫോഴ്സ്മെന്റ് എസ്. പി സ്വപ്ന, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണീ.ജി.അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുക്കും. കെ.എം. ലറീഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























