Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പുതുപ്പള്ളി പിടിക്കാന്‍ പോര് തുടങ്ങിക്കഴിഞ്ഞു;ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ചാണ്ടി ഉമ്മന്‍,പിതാവിനെ പോലെ പ്രവര്‍ത്തിക്കുക എന്നത് വെല്ലുവിളി,ഞങ്ങള്‍ക്ക് വേവലാതി ഇല്ലെന്ന് സിപിഎം,കച്ചകെട്ടി തന്നെ ഇരുകൂട്ടരും

08 AUGUST 2023 10:09 PM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളിയില്‍ അങ്കം തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് നേതാവിനെ പ്രഖ്യാപിച്ചതോടെ കച്ചകെട്ടിയിറങ്ങി സിപിഎം. ചാണ്ടി ഉമ്മനാണ് നേതാവെന്ന് ഏകദേശം സിപിഎം ഉറപ്പിച്ചിരുന്നു കരുത്തനെ തന്നെ സിപിഎമ്മിന് ഇറക്കേണ്ടി വരും. കാരണം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയോടോ ചാണ്ടി ഉമ്മനോടോ അല്ല ജനങ്ങളോടാണ് സിപിഎം മത്സരിക്കാന്‍ പോകുന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചാണ്ടി ഉമ്മനിപ്പോള്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാക്കിയൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. വൈകാരികതയ്ക്കപ്പുറം രാഷ്ട്രീയ മത്സരമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയൊരു ഉത്തരവാദിത്വമാണ് പാര്‍ട്ടിയേല്‍പ്പിച്ചത്. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കും. എന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തിന് മാറ്റം കൊണ്ടുവരാനും അവര്‍ക്ക് കൈത്താങ്ങാകാന്‍ അവരുടെ എം.എല്‍.എയ്ക്ക് എന്നും സാധിച്ചിരുന്നു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം രാഷ്ട്രീയ മത്സരമായാണ് കാണുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയമായിരുന്നു. ആ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണിത്. എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ. വലിയൊരു ആഘാതമേറ്റ സമയമാണ്. അദ്ദേഹം അന്തരിച്ചിട്ട് 22 ദിവസങ്ങളായതെയുള്ളൂ. ആ ഖേദം മനസ്സിലുണ്ട്. എന്റെ അപ്പ ജീവിച്ചത് മുഴുവന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടിയാണ്. ആ പാര്‍ട്ടി ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അതിനു വേണ്ടി നില്‍ക്കുക എന്നത് എന്റെ കടമയാണ്. അദ്ദേഹം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്- ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, കെ.സി. വേണുഗോപാല്‍, കെ സുധാകരന്‍, വി.ഡി. സതീശന്‍, എ.കെ ആന്റണി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരോട് നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ 2021-ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആശയപരമായും രാഷ്ട്രീയമായും തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ടുള്ള യാതൊരു വേവലാതിയും അങ്കലാപ്പും സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അത് എത്രമണിക്കൂറാണെന്നതിന്റെ പ്രശ്നം മാത്രേയുള്ളൂ. പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, സെപ്തംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് സൂചന കിട്ടിയിരുന്നു. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉജ്ജ്വലമായ വിജയം നേടും. ഉമ്മന്‍ചാണ്ടി സര്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും വി.ഡി. സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ ജനങ്ങളിലുണ്ട്. സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യാനും തുറന്നുകാട്ടാനുമുള്ള അവസരമാക്കി തിരഞ്ഞെടുപ്പിനെ മാറ്റും. ആശയപരമായും രാഷ്ട്രീയമായും തിരഞ്ഞെടുപ്പിനെ നേരിടും. തൃക്കാക്കരയിലേത് പോലെ യു.ഡി.എഫിലെ മുഴുവന്‍ നേതാക്കളും ഒരു ടീമായി പ്രവര്‍ത്തിച്ച് വിജയം നേടും. കോണ്‍ഗ്രസ് പ്രസിഡന്റാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്', അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends