പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനുള്ളില്‍...പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുമെന്ന് ചാണ്ടി ഉമ്മന്‍, ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലെത്തിയ അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം, രാത്രിതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനുള്ളില്‍... പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുമെന്ന് ചാണ്ടി ഉമ്മന്‍, ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലെത്തിയ അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം, രാത്രിതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി.
വൈകുന്നേരം 4.45ഓടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. പിന്നാലെ രാത്രി എട്ടു മണിയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് അറിയിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ പള്ളിയിലായിരുന്നു. നേതാക്കള്‍ ഫോണില്‍ വിവരം അറിയിച്ചതിന് പിന്നാലെ, മാധ്യമങ്ങളെ കണ്ട അദ്ദേഹം, പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുമെന്ന് പ്രതികരിക്കുകയുണ്ടായി.
ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലെത്തിയ അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം, രാത്രിതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. അതേസമയം, എല്‍ഡിഎഫ് ക്യാമ്പിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാണ്. കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി വിഎന്‍ വാസവന്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. റെജി സക്കറിയ, ജെയ്ക് സി തോമസ് എന്നിവരുടെ പേരുകളാണ് എല്‍ഡിഎഫിന്റെ പരിഗണനയില്‍ ഉള്ളത് എന്നാണ് സൂചന.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ഒഴിവില്‍ അപ്രതീക്ഷിത ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാഷ്ട്രീയ കേരളം ഇനി പുതുപ്പള്ളിയില്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കളം പിടിച്ചു.
സെപ്തംബര്‍ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിനായി പ്രചാരണം നടത്താനായി ഒരു മാസത്തെ സാവകാശം പോലും ലഭിക്കില്ല.
സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പെരുമാറ്റച്ചട്ടം കോട്ടയം ജില്ലയില്‍ ഇന്നലെ നിലവില്‍ വന്നു. നാളെയും മറ്റെന്നാളുമായി ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ശനിയാഴ്ച തൃശൂരില്‍ ചേരുന്ന സംസ്ഥാന ഭാരവാഹി, കോര്‍കമ്മിറ്റി യോഗങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ധാരണയിലെത്തി അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കും.
പ്രാദേശികതലത്തിലെ യുവനേതാക്കളെയാണ് സി.പി.എമ്മും ബി.ജെ.പിയും പരിഗണിക്കുന്നതെന്നാണ് സൂചന. മൂന്നാഴ്ച മുമ്പായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിയോഗം.
പുതുപ്പള്ളിയിലടക്കം രാജ്യത്ത് ഏഴിടത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് വൈകിട്ട് നാലുമണിയോടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പ് ഇറങ്ങിയത്. ഏഴുമണിയോടെ ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത്ജന. സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെയും സാന്നിദ്ധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























