Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പുതുപ്പള്ളി അങ്കം കൊഴുക്കുന്നു... തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഞെട്ടിപ്പിച്ച് കോണ്‍ഗ്രസ്; ചാണ്ടി ഉമ്മന്‍ കളത്തിലിറങ്ങിയപ്പോള്‍ പോരാട്ടം കടുപ്പിക്കാന്‍ മുന്നണികള്‍; ജെയ്കുള്‍പ്പെടെ നാല് പേര്‍ സിപിഎം പരിഗണനയില്‍, അല്ലെങ്കില്‍ പൊതു സ്വതന്ത്രന്‍; പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍

09 AUGUST 2023 08:13 AM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടി അരനൂറ്റാണ്ട് കാത്ത പുതുപ്പള്ളി ആവേശപ്പോരാട്ടത്തിലാണ്. ഒരു കാലത്തും കൈവിടാതെ ഉമ്മന്‍ ചാണ്ടിയോടൊപ്പം 53 വര്‍ഷമായുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇത്രയും കാലം ഒരേ മണ്ഡലത്തിന്റെ പ്രതിനിധിയെന്ന അത്യപൂര്‍വ ചരിത്രം ഉമ്മന്‍ ചാണ്ടിക്ക് മാത്രം സ്വന്തം. 1970 മുതല്‍ തുടര്‍ച്ചയായ 12 ജയം നേടിതിന്റെയും രണ്ടുവട്ടം മുഖ്യമന്ത്രി പദവിയിലെത്തുകയും ചെയ്തതിന്റെ അപൂര്‍വ റെക്കോര്‍ഡ് ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ്. 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ റെക്കോര്‍ഡുള്ള മറ്റൊരാള്‍ കെ.എം. മാണിയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറിനുള്ളില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ സിപിഎം. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവില്‍ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രന്‍ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥി പട്ടിക ജെയ്ക് സി തോമസിന്റെ പേരില്‍ ഒതുങ്ങില്ലെന്നാണ് സൂചന. കോട്ടയം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച് കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മത്സരിച്ച ജെയ്ക് സി തോമസിനോട് മണര്‍കാട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് നിലവിലുള്ള നിര്‍ദേശം.

ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണന്‍ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മണ്ഡലത്തിലെ മത സാമുദായിക സന്തുലനാവസ്ഥകള്‍ കൂടി പരിഗണിച്ച് പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ക്ക് ഉണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

പുതുപ്പള്ളിയെന്നാല്‍ ഉമ്മന്‍ ചാണ്ടിയെന്നും, ഉമ്മന്‍ ചാണ്ടിയെന്നാല്‍ പുതുപ്പള്ളിയെന്നുമായിരുന്നു അരനൂറ്റാണ്ടുകളായുള്ള പുതുപ്പള്ളി വിശേഷം. ഉമ്മന്‍ചാണ്ടിക്കു പകരമൊരു പേര് കോണ്‍ഗ്രസ് നേതൃത്വത്തിനും പുതുപ്പള്ളിക്കാര്‍ക്കും നാളിതുവരെയും ആലോചിക്കേണ്ടി വന്നിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ പുതുപ്പള്ളി മണ്ഡലം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനെ ചേര്‍ത്തുപിടിച്ച പുതുപ്പള്ളിക്കാര്‍ ആരെയാകും പകരക്കാരനായി തിരഞ്ഞെടുക്കയെന്ന ആകാംഷയാണ് ഇനിയുള്ളത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ പിന്തുടര്‍ച്ച മകനിലൂടെ ഉറപ്പാക്കാനാകുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

കോട്ടയം താലൂക്കിലെ അകലുക്കുന്നം, അയര്‍ക്കുന്നം, കുരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കില്‍ ഉള്‍പ്പെട്ട വാകത്താനം പഞ്ചായത്തും ചേര്‍ന്നതാണ് പുതുപ്പള്ളി മണ്ഡലം. എട്ടില്‍, ആറു തദ്ദേശസ്ഥാപനങ്ങളിലെ ഭരണനേട്ടത്തോടെയാണ് സിപിഎം ഉപതിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതും കടുത്ത മത്സരം ഉയര്‍ത്തിയതായി സിപിഎം വിലയിരുത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മണ്ഡലത്തിലെ പൊതുവികാരം യുഡിഎഫിനൊപ്പമാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ ഹൃദയബന്ധം അദ്ദേഹത്തിന്റെ അഭാവത്തില്‍ പതിന്‍മടങ്ങ് കരുത്തോടെ നിഴലിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതെല്ലാം പരിഗണിച്ച് ശക്തമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തി തിരഞ്ഞെടുപ്പ് കടുപ്പിക്കാനാകും എതിര്‍മുന്നണികളുടെ നീക്കം.

പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ എതാനം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സിപിഎം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ച് നല്‍കി. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം കൂടെയുള്ളത് നേട്ടമാക്കി പ്രവര്‍ത്തനം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ തള്ളിവിടാന്‍ സഹായകരമായ രാഷ്ട്രീയ അന്തരീക്ഷം പുതുപ്പള്ളിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇടതു നേതൃത്വം. പുതുപ്പള്ളിക്കാരനെന്ന വിശേഷണം കൂടിയുള്ള ജെയ്ക്ക് സി.തോമസിനെ തന്നെ ഇത്തവണയും മത്സരരംഗത്തിറക്കാനാകും സിപിഎമ്മിന്റെ നീക്കം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends