പ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല... തന്റെ ബിഗ് ബ്രദറിനെയാണ് നഷ്ടപ്പെട്ടതെന്നും സിദ്ദിഖിന്റെ വേര്‍പാടിലുള്ള ദുഃഖം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണെന്നും മോഹന്‍ലാല്‍

പ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല... തന്റെ നഷ്ടപ്പെട്ടതെന്നും സിദ്ദിഖിന്റെ വേര്‍പാടിലുള്ള ദുഃഖം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ.
അതേസമയം പ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് നടന്‍ മമ്മൂട്ടി. സിദ്ദിഖിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തേക്കുറിച്ച് കുറിച്ചത്.
വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേര്‍പാടുകള്‍... അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha
























