നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും..... നാളെ പുലര്‍ച്ചെ 5:45-നും 6:15-നും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകള്‍

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും..... ഇന്ന് വൈകിട്ട് 5:00 മണിക്കാണ് നട തുറക്കുക. നാളെ പുലര്‍ച്ചെ 5:45-നും 6:15-നും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകള്‍
ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെല്‍ക്കതിരുകള്‍ 10-ന് പുലര്‍ച്ചെ പതിനെട്ടാം പടിയില്‍ നിന്ന് സ്വീകരിച്ച ശേഷം, കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും.തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരര് നെല്‍ക്കതിരുകള്‍ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും.
ഭഗവാന് മുന്നില്‍ കതിരുകള്‍ വച്ച് പ്രത്യേക പൂജ നടത്തിയതിന് ശേഷം, നട തുറന്ന് ആദ്യം പൂജിച്ച നെല്‍ക്കതിരുകള്‍ ശ്രീകോവിലിന് മുന്‍പില്‍ കെട്ടിയിടുന്നതാണ്. തുടര്‍ന്ന് ഭക്തര്‍ക്ക് നെല്‍ക്കതിരുകള്‍ വിതരണം ചെയ്യുന്നതാണ്.തിരുവിതാംകൂര്‍ കൊട്ടാരമാണ് നിറപുത്തരിയുടെ ദിനവും മുഹൂര്‍ത്തവും നിശ്ചയിക്കുന്നത്.
ഈ മുഹൂര്‍ത്തത്തില്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും നിറപുത്തരി മഹോത്സവം ആഘോഷിക്കും.
"
https://www.facebook.com/Malayalivartha

























