വടകര ദേശീയപാതയില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം....

വടകര ദേശീയപാതയില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മടപ്പള്ളി കോളജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവന്‍ (51), നാദാപുരം റോഡ് കെ.ടി. ബസാറില്‍ രയരങ്ങോത്ത് പാറപ്പൊത്തില്‍ അനന്തു (29) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 4.15 ഓടെ വടകര ലിങ്ക് റോഡില്‍ കൊയിലാണ്ടിയില്‍ നിന്ന് വടകരയിലേക്ക് വരുകയായിരുന്ന ബസ് അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് രാജീവന്‍ മരിച്ചത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രാജീവന്റെ ദേഹത്ത് ബസ് കയറി ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.രാജീവന്റെ ഭാര്യ: ഷൈമ. മക്കള്‍: ഫെബിന്‍ രാജ്, ഷാന്‍ കൃഷ്ണ.
ദേശീയപാതയില്‍ വടകര പാര്‍ക്കോ ഹോസ്പിറ്റലിന് സമീപം തിങ്കളാഴ്ച രാത്രി 10.30ഓടെ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചാണ് അനന്തു മരണപ്പെട്ടത്. അപകടം സംഭവിച്ച് 15 മിനുട്ടോളം റോഡില്‍ കിടന്ന അനന്തുവിനെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്തുവിന്റെ പിതാവ് പവിത്രന്‍ (ബഹ്‌റൈന്‍ ), മാതാവ്: ഷീബ. രണ്ട് സഹോദരങ്ങളുണ്ട്.
" f
https://www.facebook.com/Malayalivartha
























