രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളുമായി യുപി സര്‍ക്കാര്‍...മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കുമെന്ന് മുഖ്യമന്ത്രി

രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളുമായി യുപി സര്‍ക്കാര്‍. മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
ബുധനാഴ്ച ആരംഭിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വരെ തുടരും. തലസ്ഥാനമായ ലഖ്‌നൗവിലും ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 'ആസാദി കാ അമൃത് വര്‍ഷ'ത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം 'മിട്ടി കോ നമാന്‍, വീരോന്‍ കാ വന്ദന്‍' എന്ന സന്ദേശമുയര്‍ത്തി 'മേരി മിട്ടി മേരാ ദേശ്' പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി .
ഇതിന്റെ ഭാഗമായി കക്കോരിയില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'പഞ്ച് പ്രാണ' പ്രതിജ്ഞയെടുക്കുകയും ചെയ്യും. തുടര്‍ന്ന് ധീരസൈനികരുടെ കുടുംബങ്ങളെ ആദരിക്കുകയും, 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. 35 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 5 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha

























