തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22 കാരന്‍ 10 ദിവസം ഡോക്ടര്‍ ചമഞ്ഞ് കിടപ്പു രോഗിയെ ചികിത്സിച്ച കേസ്...പി.ജി. ഡോക്ടര്‍ ചമഞ്ഞ് തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് 4,80,000 രൂപ ( 4.80 ലക്ഷം രൂപ) തട്ടിച്ചെടുത്ത കേസില്‍ പ്രതി നിഖിലിനെതിരെ പോലീസ് കുറ്റപത്രം

പി.ജി. ഡോക്ടര്‍ ചമഞ്ഞ് തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 29 കാരന്‍ കയറി കിടപ്പു രോഗിയെ 10 ദിവസം ചികിത്സിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസില്‍ സിറ്റി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൂന്തുറ മാണിക്യവിളാകം സ്വദേശി കുമാര്‍ മകന്‍ കെ. നിഖിലിനെ (22) ഏക പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം. ഡോക്ടര്‍ ബിരുദമോ മെഡിക്കല്‍ കൗണ്‍സിലിന്റെ അധികാരപത്രമോ ഇല്ലാതെ ഡോക്ടറായി ആള്‍മാറാട്ടം നടത്തി രോഗിയില്‍ നിന്ന് ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടര്‍ പഠനത്തിനായി 80,000 രൂപയും വാങ്ങി ആള്‍മാറാട്ടം നടത്തി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.
മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു. 2022 ജൂണ്‍ 21 നാണ് നിഖില്‍ പിടിയിലായത്. 21 രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സമാന തട്ടിപ്പ് മുന്‍പും പ്രതി നടത്തി. ഒരു വര്‍ഷം മുന്‍പ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖില്‍ കബളിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍വച്ചുതന്നെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖില്‍ കൂടെക്കൂടി. മുട്ടുവേദനയ്ക്കു ചികിത്സയില്‍ക്കഴിഞ്ഞ ഇയാള്‍ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സ നടത്തി.
ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്.ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്. ഡോക്ടര്‍മാര്‍ പിടികൂടിയപ്പോഴാണ് വ്യാജനെന്നു തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha

























