കണ്ണീര്‍ക്കാഴ്ചയായി....സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി....സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പത്തനംതിട്ട വള്ളിക്കോട്- വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം നടന്നത്. പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ജെസ്ന.
അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്സണ്‍ - ഷീബ ദമ്പതികളുടെ മകള്‍ ജെസ്ന ജെയ്സണ്‍ (15) ആണ് മരിച്ചത്. ഷീബയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേയ്ക്ക് പോകുമ്പോള്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. എതിര്‍ ദിശയില്‍ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
റോഡിലേയ്ക്ക് തലയിടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷീബ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha

























