ആ വേദന എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്... തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധിഖ് തുടങ്ങിയത്. എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്...മകളുടെ ആ അവസ്ഥ അവസാന നിമിഷം വരെ സിദ്ധിഖിനെ അലട്ടി..! ആരോടും പറയാത്ത വാക്കുകൾ

ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സംവിധായകന്‍ സിദ്ധിഖ് ഇനിയില്ല.
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. സിദ്ധിഖ് തന്റെ സിനിമകളിലൂടെ കൊണ്ടുവന്ന നര്‍മങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ്. എന്നാല്‍ മറ്റുള്ളവരെ ഒരുപാട് ചിരിപ്പിക്കുന്ന സിദ്ധിഖിന്റെ ജീവിതത്തില്‍ വിടാതെ പിന്‍തുടരുന്ന ഒരു വേദനയുണ്ടായിരുന്നു.
ഒരു ചാനൽ പരിപാടിയിൽ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് പ്രതികരിക്കവെയാണ് ആ വേദനയെ കുറിച്ച് സിദ്ധിഖ് സംസാരിച്ചത്.
ആ വേദന എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്. തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധിഖ് തുടങ്ങിയത്. എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്. അവള്‍ ഒരു വികലാംഗയാണ്. അതെന്നും എന്റെ ഒരു ദുഃഖമാണ്. നമ്മള്‍ തീരുമാനിക്കുന്ന കാര്യമൊന്നുമല്ല അത്, അത് ദൈവത്തിന്റെ കൈയ്യിലാണ്. അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ടു പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ. എന്റെ ഒരു വീക്‌നസ്സ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് വരുന്നതാണ് എന്റെ സന്തോഷം.
വീട്ടില്‍ വന്നാല്‍ പിന്നെ വീട്ടിലുണ്ടാവും, വളരെ വിരളമായേ പുറത്തേക്കു പോകൂ. കൂടുതല്‍ പുറത്താണ് എന്റെ ജോലി, അതുകൊണ്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല. പക്ഷെ അവിടെ ഒരു പ്രശ്‌നമുണ്ട്, ഞാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വീട്ടിലേക്ക് വരുമ്പോള്‍, ഭാര്യയും മക്കളും പുറത്തു പോകാന്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഭാര്യയ്ക്ക് അത്ര താത്പര്യമില്ല, എന്നാലും മക്കള്‍ എന്റെ വരവിനായി കാത്തിരിക്കും. എനിക്കു വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ആ സാക്രിഫൈസ് തന്നെയാണ് എന്റെ ശക്തി- സിദ്ധിഖ് പറഞ്ഞു
സിദീഖിന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച് മമ്മൂട്ടിയും മോഹൻ ലാലും എത്തിയിട്ടുണ്ട്. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ തനിക്കൊരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദീഖെന്ന് നടൻ മോഹൻലാൽ പറയുന്നത്. ഏറെ പ്രിയപ്പെട്ട സിദ്ദീഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദീഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു.
സിദ്ദീഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദീഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.’’–മോഹന്‍ലാൽ കുറിച്ചു
പ്രിയ സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ വേദന പങ്കുവച്ച് നടൻ മമ്മൂട്ടി. സിദ്ദിഖിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തേക്കുറിച്ച് കുറിച്ചത്. വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
https://www.facebook.com/Malayalivartha

























