മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു....30 വര്‍ഷം മുമ്പ് വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം(93) അന്തരിച്ചു....30 വര്‍ഷം മുമ്പ് വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.
1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന്‍ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്.1995 മാര്‍ച്ച് 22ന് ആണ് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്.
നാഗരാജാവിന്റെ മാതാവായാണ് മണ്ണാറശാല അമ്മയെ ഭക്തര്‍ ആരാധിക്കുന്നത്. മക്കളില്ലാതെ വിഷമിച്ചിരുന്ന മണ്ണാറശാലയിലെ പൂര്‍വിക തലമുറയില്‍പ്പെട്ട മാതാവിന്റെ പുത്രനായി നാഗരാജാവ് ജനിച്ചതായാണ് ഐതിഹ്യം. ഇവിടുത്തെ ഇല്ലത്തെ നിലവറയില്‍ ആ പുത്രന്‍ ചിരംജീവിയായി കുടികൊള്ളുന്നതായാണ് വിശ്വാസം.
മണ്ണാറശാലയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ വേളിയാണ് വലിയമ്മ സ്ഥാനത്ത് അവരോധിതയാകുന്നത്. വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായതിനെ തുടര്‍ന്ന് 1993ലാണ് ഉമാദേവി അന്തര്‍ജനം ചുമതലയേല്‍ക്കുന്നത്.
ഇവിടെ സന്താനലബ്ധിക്കുള്ള പ്രധാന വഴിപാടാണ് ഉരുളി കമിഴ്ത്തല്‍. വിവാഹിതരായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ഈ വഴിപാട് നടത്താവുന്നതാണ്. ചിലര്‍ക്ക് ഇവിടെ വന്ന് തൊഴുത് അമ്മയുടെ ദര്‍ശനവും അനുഗ്രഹവും ലഭിച്ചാല്‍ മതിയാകും.
"
https://www.facebook.com/Malayalivartha

























