ചന്ദ്രയാന് വെല്ലുവിളിയായി ലൂണ 25 ; റഷ്യയുടെയും ഇന്ത്യയുടെയും 'ലാൻഡിങ് മത്സരം'...റഷ്യ പ്രതാപം തിരിച്ചുപിടിക്കാൻ വീണ്ടുമെത്തുന്നു.... ഇന്ത്യൻ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ച് റഷ്യ....മറ്റൊരു എതിരാളി..! റഷ്യയുടെ ചതി..? നെഞ്ചിടിച്ച് ISRO ...

ഏതാനും ദിവസങ്ങൾക്കുള്ളിൽ ചന്ദ്രൻ ഒരുപാട് ആളുകളെ നേരിടേണ്ടി വരും. ചന്ദ്രയാൻ-3 ഇതിനകം തന്നെ ലക്ഷ്യസ്ഥാനത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ഓഗസ്റ്റ് 23 അല്ലെങ്കിൽ 24-ന് അതിന്റെ ഉപരിതലത്തിൽ ഇറങ്ങാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. റഷ്യയുടെ ലൂണ 25 ബഹിരാകാശ പേടകം ഈ ആഴ്‌ച അവസാനം അതിന്റെ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്, ചന്ദ്രയാൻ -3 ന്റെ അതേ സമയം തന്നെ ടച്ച്‌ഡൗൺ ചെയ്യും. ജപ്പാന്റെ എസ്എൽഐഎം (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ) ഉടൻ തന്നെ ഇവരോടൊപ്പംചേരും, അതിന്റെ ലോഞ്ച് ഓഗസ്റ്റ് 26 ന് ഷെഡ്യൂൾ ചെയ്യും.ഇത് വലിയൊരു വെല്ലുവിളിയാണ് രാജ്യത്തിന് ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വളരെയേറെ ആകാംഷകയുടെ മുന്നിൽമുനയിൽ നിൽക്കുകയാണ് ചന്ദ്രയാൻ 3 . അതിനിടയിലാണ് വെല്ലുവിളികളും ഉയരുന്നത്.
ഇത് നമ്മളോട് ചെയുന്ന കൊലച്ചതിയാണോ..? ചാന്ദ്ര, ബഹിരാകാശ ദൗത്യങ്ങളിൽ മുൻനിര ശക്തിയായി ഒരു കാലഘട്ടത്തിൽ നിന്നിരുന്ന റഷ്യ പ്രതാപം തിരിച്ചുപിടിക്കാൻ വീണ്ടുമെത്തുന്നു. ഇന്ത്യയുടെ ചാന്ദ്ര ലാൻഡർ ദൗത്യമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ലാൻഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25 . വെള്ളിയാഴ്ച നടക്കുന്ന ഈ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി ഒരു ഗ്രാമത്തിലെ ഒട്ടേറെ പേരെ ഒഴിപ്പിച്ചെന്ന് വാർത്തയുണ്ടായിരുന്നു. ലൂണ എന്നത് ഇന്ത്യക്കാർക്ക് ചിരപരിചിതമായ പേരാണ്.എഴുപതുകളിൽ ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച ഒരു മോപ്പഡിന്റെ പേര് ലൂണയെന്നായിരുന്നു. ബഹിരാകാശ മേഖലയിലും ലൂണ ചിരപരിചിതമാണ്. ചന്ദ്രനിൽ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്താൻ വിട്ട ദൗത്യം ഇതായിരുന്നു.1959ൽ ലൂണ 1 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്താൻ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേ വർഷം തന്നെ ലൂണ 2 ദൗത്യമുപയോഗിച്ച് സോവിയറ്റ് യൂണിയൻ ലാൻഡിങ് നടത്തി.
എന്നാൽ ഇത് സോഫ്റ്റ്ലാൻഡിങ് ആയിരുന്നില്ല, മറിച്ച് ഇടിച്ചിറക്കമായിരുന്നു. ചന്ദ്രോപരിതലത്തിൽ ആദ്യമിറക്കിയ മനുഷ്യനിർമിത വസ്തു ഇതോടെ ലൂണ 2 ആയി. 1966ൽ സോവിയറ്റ് യൂണിയന്റെ ലൂണ 9 എന്ന ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. പിന്നീട് ലൂണ 13 വരെയുള്ള ദൗത്യങ്ങളിൽ സോവിയറ്റ് യൂണിയൻ വിജയം തുടർന്നു. ഇന്നേവരെ യുഎസ്, റഷ്യ, ചൈന എന്നീ 3 രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് സാധിച്ചത്.ലൂണ എന്ന എക്കാലത്തെയും പ്രസിദ്ധമായ ദൗത്യത്തിന്റെ പാരമ്പര്യം പേറിയാണ് ഇപ്പോൾ ലൂണ 25 പോകുന്നത്.റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ പ്രസ്താവനയനുസരിച്ച് ലൂണ‑25 ന് ചന്ദ്രോപരിതലത്തിലെത്താൻ അഞ്ച് ദിവസം മതിയാകും. ദക്ഷിണ ധ്രുവത്തിലെത്തുന്നതിന് മുമ്പുള്ള അഞ്ച് മുതല്‍ ഏഴ് ദിവസം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കും. അവകാശവാദം ശരിയാണെങ്കില്‍ ചന്ദ്രയാൻ എത്തുന്ന അതേ സമയം അല്ലെങ്കില്‍ അതിനേക്കാള്‍ മുൻപില്‍ ലൂണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സ്ഥാനം പിടിക്കും.
സോയുസ്-2 ഫ്രെഗാറ്റ് ബൂസ്റ്റര്‍ ഉപയോഗിച്ചാണ് ലൂണയുടെ വിക്ഷേപണം. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ചാന്ദ്ര ദൗത്യം.രണ്ട് ദൗത്യങ്ങളും പരസ്പരം വെല്ലുവിളി സൃഷ്ടിക്കില്ലെന്ന് റോസ്‌കോസ്‌മോസ് പറയുന്നു. രണ്ട് പേടകങ്ങളും ദക്ഷിണ ധ്രുവമാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ട് വ്യത്യസ്ത മേഖലകളിലാകും ലാൻഡ് ചെയ്യുക. ലൂണ 25 ദക്ഷിണ ധ്രുവത്തിലെ മൈസിനി ഗര്‍ത്തത്തിന് കിഴക്ക് പടിഞ്ഞാറായാകും ഇറങ്ങുക. പേടകങ്ങള്‍ പരസ്പരം കൂട്ടിമുട്ടില്ലെന്നും രണ്ട് പേടകങ്ങള്‍ക്കും ആവശ്യമായ സ്ഥലം ചന്ദ്രനിലുണ്ടെന്നും റോസ്‌കോസ്‌മോസ് കൂട്ടിചേര്‍ത്തു.ചന്ദ്രനിലേക്കുള്ള ബഹിരാകാശദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമായവയാണു മൂൺ ലാൻഡറുകൾ.
ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് ഇവ. 1973ൽ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാൻഡർ ദൗത്യങ്ങൾ ചന്ദ്രനിലേക്ക് അയച്ചില്ല.സങ്കീർണതയും ചെലവുമായിരുന്നു കാരണം. ഒടുവിൽ 2013ൽ ചൈന ചാങ് ഇ 3 എന്ന ലാൻഡർ ചന്ദ്രനിലിറക്കി അതിനു വിരാമമിട്ടു. ചൊവ്വ, ബുധൻ, ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ എന്നിവിടങ്ങളിൽ മനുഷ്യർ വിജയകരമായി ലാൻഡറുകൾ ഇറക്കിയിട്ടുണ്ട്.മികച്ച അന്തരീക്ഷമുള്ള ഇവിടങ്ങളിൽ എയ്റോ ബ്രേക്കിങ് എന്ന ശൈലിയിലാണു ലാൻഡറുകൾ ഇറങ്ങുന്നത്. ഗ്രഹത്തെ പലതവണ ചുറ്റുന്നതുമൂലം അന്തരീക്ഷത്തിൽ നിന്നുണ്ടാകുന്ന വിപരീത ഊർജം (ഡ്രാഗ്) മൂലം വേഗം കുറയുന്ന ശൈലിയാണിത്.
https://www.facebook.com/Malayalivartha

























