പുതുപ്പള്ളിയിൽ പിണറായിയെ കാത്തിരിക്കുന്നത് പത്മവ്യൂഹം.... ഇടതുമുന്നണിയുടെ വിജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്വമാക്കി, മാറ്റാൻ സി പി എമ്മിലെ പിണറായി വിരുദ്ധ സേന ശ്രമം തുടങ്ങി.... ഭൂരിപക്ഷം വർധിപ്പിക്കാനുള്ള നീക്കങ്ങൾ യു ഡി എഫ് ശക്തമാക്കി.... പിണറായി തോറ്റാൽ? ഇടതു മുന്നണി ജയിക്കുമെന്ന് പിണറായി പ്രതീക്ഷിക്കുന്നത്.... ഇത് കേട്ടാൽ പുതുപ്പള്ളി തമ്പുരാൻ പോലും പൊട്ടിച്ചിരിക്കും.....

പുതുപ്പള്ളി ഇലക്ഷൻ നേരത്തെ എത്തുമെന്ന് സിപിഎം പ്രതീക്ഷിച്ചില്ല.. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാൻ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. പിബി, സിസി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനായിരുന്നു ധാരണ. രാജസ്ഥാൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ ഉണ്ടാകുമെന്നും ഈ കൂട്ടത്തിൽ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സിപി എം കരുതിയത്.പുതുപ്പള്ളിയുടെ ജന നായകനാണ് വിടവാങ്ങിയിരിക്കുന്നത്. 1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവും ഉമ്മന്‍ചാണ്ടിയാണ്, 53 വര്‍ഷം. 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മന്‍ ചാണ്ടി. അന്ന് സിപിഎമ്മിന്‍റെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജിനെ ഏഴായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. തെങ്ങ് ചിഹ്നത്തിലായിരുന്നു ആദ്യത്തെ മത്സരം. പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുതുപ്പള്ളിയുടെ സ്വന്തം നേതാവായി ഉമ്മന്‍ ചാണ്ടി മാറി. ജന മനസില്‍ അപരനായി ഉമ്മന്‍ ചാണ്ടി വിടവാങ്ങുമ്പോള്‍ മകൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുമെന്ന് പുതുപ്പള്ളികാർക്ക് ഉറപ്പായിരുന്നു. എന്നാൽ ഇതിനിടയിലും കുത്തി തിരുപ്പുകൾ ഉണ്ടാക്കാൻ ഇടതുമുന്നണിശ്രമിച്ചു. അങ്ങനെയാണ്അച്ചു ഉമ്മന്റെ പേര് കടന്നു വന്നത്. ഇത് ഇടതുമാധ്യമങ്ങൾ തിരുകികയറ്റിയതായിരുന്നു.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിൽ ആറെണ്ണം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. രണ്ടു പഞ്ചായത്തുകളിൽ ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസിന് നിർണായകമായ സ്വാധീനമുണ്ട്. പുതുപ്പള്ളിയിൽ ജയിക്കേണ്ടത് അനിവാര്യമാണെന്ന നിർദ്ദേശം സി പി എം കേന്ദ്ര നേത്യത്വം സംസ്ഥാന സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ തോൽക്കുന്നത് സർക്കാരായിരിക്കും. ഇതിലാണ് കളി.ഉമ്മൻ ചാണ്ടിയെ പോലൊരാൾ മത്സരിച്ച സ്ഥലത്ത് ഇടതു മുന്നണിക്ക് സാധ്യത കുറവാണെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും പുതുപ്പള്ളിയിൽ ജയിച്ചില്ലെങ്കിൽ അത് സർക്കാരിന് പ്രതിസന്ധിയാകുമെന്ന് സി പി എം പറയുന്നത് മുഖ്യമന്ത്രിക്കുള്ള കുത്താണ്.
ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് സി പി എം പ്രവർത്തകർ ഫ്ലക്സ് സ്ഥപിച്ചതിൽ ഇടതു മുന്നണിയിൽ അമർഷമുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ വിമർശനവുമുണ്ടായി. ഉമ്മൻ ചാണ്ടിയുടെ മരണം രാഷ്ട്രീയമായി നേരിടേണ്ടതാണെന്നാണ് സി പി എം വിലയിരുത്തൽ. വിലപിക്കാൻ കോൺഗ്രസ് ഉള്ളതിനാൽ അതിന് പിന്നാലെ സി പി എം നടക്കേണ്ടതില്ലെന്നും വിലയിരുത്തൽ ഉണ്ടായി. സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി ചെയ്തത് ശരിയാണെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. സെക്രട്ടേറിയറ്റിൽ ഒഴികെ മറ്റൊരിടത്തും മുൻ മുഖ്യമന്ത്രിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയതേയില്ല. ഇതിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ പോലും സി പി എം വിവാദമാക്കിയേക്കും. ഇക്കാര്യം മുൻകൂട്ടി കണ്ടു കൊണ്ടാണ് ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞത്. എല്ലാ ട്രീറ്റ്മെന്റും ഞാൻ കൊടുത്തു. ഞാനിത്രയേ പറയുന്നിള്ളൂ. ഞാനെന്റെ പിതാവിന്റെ ആരോഗ്യം സംരക്ഷിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആർക്കെങ്കിലും കാണാൻ പറ്റിയില്ലെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം, ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ. ചാണ്ടി ഉമ്മൻെറ വാക്കുകൾ വ്യക്തമായിരുന്നു.
പിതാവിന്റെ ചികിത്സ ഉൾപ്പെടെ ഇലക്ഷനിൽ ചർച്ച ചെയ്തേക്കുമെന്ന് ചാണ്ടി ഉമ്മന് അറിയാമായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി കണ്ടതാണ് സോളാർ കേസിൽ ആധികാരികത നൽകിയതെന്ന് ഷിബു ബേബി ജോൺ പറഞ്ഞത് സംസ്ഥാനത്തെ ഒരു ഇടതു മുന്നണി എം എൽ എ യെ കുറിച്ചാണ്. അന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു എം എൽ എ . അതേ എം എൽ എക്ക് സോളാർ കേസിലെ ഒരു പ്രതിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. എന്നാൽ ഇതേ ആൾ തന്നെ പിന്നീട് ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തി. ഇതിൽ തനിക്ക് പ്രതിഷേധമുണ്ടെന്ന് ഷിബു പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഇത്തരക്കാർ മാപ്പു പറയണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഷിബു ബേബി ജോണിന്റെ വാക്കുകൾക്ക് യു. ഡി എഫ് അമിതപ്രാധാന്യം നൽകും. ഉമ്മൻ ചാണ്ടിയെ കൊന്നത് പിണറായിയാണെന്നായിരിക്കും കോൺഗ്രസ് പ്രചരിപ്പിക്കുക. ഇത് തീർത്തും ശരിയാണ്. സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് വിട്ടത് പിണറായിയാണ്. സോളാർകേസിലെ പ്രതിക്ക് ചെല്ലും ചെലവും നൽകിയത് ഇടതുമുന്നണിയാണെന്ന് എല്ലാവർക്കുമറിയാം. ഇത് കേരളം മുഴുവൻ ആവർത്തിക്കുന്ന വസ്തുതയാണ്. ഇതിന്റെ പ്രതിഫലനം തീർച്ചയായും പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ ഉണ്ടാകും. ജനങ്ങൾ വാശിയോടെ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.പുതുപ്പള്ളിയിൽ ജയിക്കില്ലെന്ന് പിണറായിക്ക് നന്നായി അറിയാം . ഇതിൽ അദ്ദേഹം വല്ലാത്ത സമ്മർദ്ദവും അനുഭവിക്കുന്നുണ്ട്. തൻെറ സർക്കാർ ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇത് തന്നെയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ അഹങ്കാരം. എന്നാൽ പിണറായി സർക്കാരിൻ്റെ മുന്നോട്ടുള്ള പോക്ക് അത്ര നിസാരമല്ല. നിരവധി നിരവധി പ്രശനങ്ങൾക്ക് നടുവിലാണ് പിണറായി സർക്കാർ. മുന്നോട്ടു പോകാനാവാതെ സർക്കാരും സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്ന് സർക്കാരിന് അറിയില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും പിന്തുടരുന്ന ജന - അകല സമീപനം കാരണം സർക്കാർ സഖാക്കളിൽ നിന്നു പോലും അകന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തോട് ചേർന്ന് കേരളം കാണിച്ച വികാരവയ്പുകൾ സർക്കാരിന് തിരിച്ചടിയാവുന്നു ഉമ്മൻ ചാണ്ടിയോട് കേരളം കാണിച്ച നിർമലമായ സ്നേഹം പിണറായി വിജയനോടുളള ജനങ്ങളുടെ പിണക്കമാണെന്ന് പറയുന്നവർ കോൺഗ്രസ് നേതാക്കളല്ല മാർക്സിസ്റ്റ് സൈദ്ധാന്തികൻമാർ തന്നെയാണ്. ഇങ്ങനെയല്ല ഈ കമ്യൂണിസ്റ്റ് മന്ത്രിസഭ മുന്നോട്ടു പോകേണ്ടതെന്ന് കേരളം ആവർത്തിക്കുന്നു അതു കൊണ്ടു തന്നെ മരിച്ച ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ശക്തനാണ്.പുതുപ്പള്ളി ഇടതു മുന്നണിക്ക് ആഭിമുഖ്യമുള്ള മണ്ഡലമാണെന്ന് വീമ്പിളക്കിയാലും ഇടതുമുന്നണി അവിടെ തോൽക്കുമെന്ന് പറയുന്നത് വെറുതെയല്ല. ഇത് ഏറ്റവുമധികം അറിയുന്നത് പിണറായിക്ക് തന്നെയാണ്. അതാണ് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ കബറിടം മൂടുന്നതിന് മുമ്പ് ഇടതു മുന്നണി പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ അന്വേഷിക്കാൻ തുടങ്ങിയത് ഈ സമ്മർദ്ദം കാരണമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം സംഭവിച്ചപ്പോൾ തന്നെ പിണറായി സ്ഥാനാർത്ഥിയെ അന്വേഷിച്ച തുടങ്ങിയിരുന്നു . ജെയ്ക് സ തോമസാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ ഒടുവിൽ ചാവേർ ആയിട്ടുള്ളത്. 2016ൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു ജെയ്ക് . 1970 ൽ ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിനും ജെയ്ക്കിനെ പോലെ 26 വയസായിരുന്നു.
പുതുപ്പള്ളിക്ക് വലിയൊരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. 1938 ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉത്തരവാദ ഭരണത്തിനായി ദിവാനായ സർ സിപിക്കെതിരെ പുതപ്പള്ളിയിൽ നടന്ന സമരം പ്രസിദ്ധമാണ്. 1114 ചിങ്ങം 19 ന് സർ സിപിക്കെതിരെ യോഗം ചേരുന്നത് വിലക്കി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ വിലക്ക് ലംഘിക്കാൻ തീരുമാനിച്ചു. യോഗത്തിന് തലേന്ന് അന്നത്തെ ദിവാൻ പേഷ് കാർ മീറ്റിംഗ് നടത്തുന്നത് തടയാൻ സായുധ പോലീസിനെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേന്ന് യാതൊരു പ്രകോപനവുമുണ്ടാക്കാൻ സമരക്കാർ തീരുമാനിച്ചിരുന്നില്ല. എന്നാൽ സമരക്കാർ പോലീസിനെ ആക്രമിക്കുമെന്ന് പ്രചരണമുണ്ടായി. ഇതിനിടയിൽ ചിലർ പോലീസിന് കല്ലെറിഞ്ഞു. പോലീസ് 14 റൗണ്ട് വെടിവച്ചു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. കുറ്റിക്കൽ കുഞ്ഞപ്പൻ എന്നയാളാണ് മരിച്ചത്. കുരുവിള ഉലഹന്നാൻ എന്നയാളിന് പരിക്കേറ്റെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടു. പുറകിൽ നിന്നും വെടി വച്ചിട്ടതാണെന്ന് വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പ്രസ് ദിവാൻ പൂട്ടി സീൽ ചെയ്തു. ഇതാണ് പുതുപ്പള്ളിയുടെ പാരമ്പര്യം. ഇവിടെയാണ് ഇടതു മുന്നണി ജയിക്കുമെന്ന് പിണറായി പ്രതീക്ഷിക്കുന്നത്. ഇത് കേട്ടാൽ പുതുപ്പള്ളി തമ്പുരാൻ പോലും പൊട്ടിച്ചിരിക്കും.പുതുപ്പള്ളി തെരഞ്ഞടുപ്പ് തൃക്കാക്കര ഉപതെരഞടുപ്പിന്റെ പിൻഗാമിയാണെന്ന് ആരെക്കാളധികം പിണറായിക്ക് അറിയാം. അത് തന്നെയാണ് അദ്ദേഹത്തെ തൊമ്പരപ്പെടുത്തുന്നത്. പുതുപ്പള്ളിയിൽ കൂടി തോറ്റാൽ പിണറായി വെള്ളംകുടിക്കും.
https://www.facebook.com/Malayalivartha

























