Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അദ്ദേഹം മദ്യപിക്കുന്ന ആളല്ല, നോണ്‍ ആല്‍ക്കഹോളിക് ലിവര്‍സിറോസിസായിരുന്നു... തന്റെ വര്‍ക്കിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള സംവിധായകനാണ്

09 AUGUST 2023 03:26 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ട് വേണ്ട മലയാളികള്‍ അറിയാന്‍. മരണം എന്നും തീരാവേദനയാണെന്ന് പറഞ്ഞ് വികാരഭരിതനാവുകയായിരുന്നു ഹരിശ്രീ അശോകന്‍.

 

 

 

 

 

സിദ്ദിഖ് പ്രിയപ്പെട്ട സുഹൃത്തായിരുന്നു. കാപട്യങ്ങളൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. തമാശ ഏറ്റവും കൂടുതല്‍ ആസ്വദിക്കുകയും നന്നായി അവതരിപ്പിക്കുകയും ചെയ്തിരുന്ന മനുഷ്യനായിരുന്നു. ചിന്തിക്കാത്തൊരു മരണമാണ്. ലിവര്‍ സംബന്ധമായ അസുഖമാണ് മരണകാരണം. അദ്ദേഹം മദ്യപിക്കുന്ന ആളല്ല, നോണ്‍ ആല്‍ക്കഹോളിക് ലിവര്‍സിറോസിസായിരുന്നു. തന്റെ വര്‍ക്കിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള സംവിധായകനാണ്. എന്താണ് തനിക്ക് വേണ്ടതെന്ന് പറഞ്ഞ് നമ്മുടെ ഉള്ളിലെ കഴിവ് പുറത്തെടുപ്പിക്കും അദ്ദേഹം. രണ്ടുമൂന്ന് സിനിമകളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

 

 

 


എന്താണ് പറയേണ്ടതെന്ന് പിടികിട്ടുന്നില്ല. കുറച്ച് നാളായിട്ട് അദ്ദേഹത്തിന് സുഖമില്ലെന്ന് അറിയാമായിരുന്നു. പക്ഷേ, അതിത്ര സീരിയസായിട്ടുള്ള സംഭവമാണെന്ന് അറിയില്ലായിരുന്നു. ഇന്നിപ്പോള്‍ കുറച്ച് മുന്‍പ് ഫേക്കായിട്ട് ചില സംഭവങ്ങള്‍ വന്നപ്പോഴും ഒന്നും സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചതാണ്. എന്റെ സിനിമാജീവിതത്തിന് തുടക്കത്തിന് കാരണക്കാരായ ആളാണ്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ റാംജി റാവുവില്‍ ചെയ്തിട്ടുള്ളത്. അദ്ദേഹവും ലാല്‍ സാറും പറഞ്ഞത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുമായിരുന്നു സായ് കുമാര്‍ പറഞ്ഞത്.

പച്ചയായൊരു മനുഷ്യനാണ് അദ്ദേഹം. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. അദ്ദേഹത്തെ ഒരുപാട് പേര്‍ വിഷമിപ്പിച്ചിട്ടുണ്ട്, ഞാന്‍ പേരെടുത്ത് പറയുന്നില്ല.എന്ത് വിഷമമുണ്ടെങ്കിലും അദ്ദേഹം അത് പുറത്ത് പറയാറില്ല. ഇന്നസെന്റ് ചേട്ടന്‍, മാമുക്കോയ ഇപ്പോഴിതാ സിദ്ദിഖ് ഇക്ക, തോളോട് ചേര്‍ന്നിരുന്നവരെല്ലാം പോയി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

 

 

ചിരിയുടെ ഗോഡ് ഫാദർ വിടവാങ്ങി. പ്രിയ സുഹൃത്ത് സിദ്ദിഖിന് ബാഷ്പാഞ്ജലികൾ. മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നു എന്നു തോന്നിപ്പോകുന്നുവെന്നായിരുന്നു സംവിധായകനായ വിനയൻ ഫേസ്ബുക്കിൽ എഴുതിയത്. എന്നെന്നും ഗുരുവും, വഴികാട്ടിയുമായിരുന്നു എന്റെ പ്രിയപ്പെട്ട ഇക്കയെന്നായിരുന്നു നാദിർഷ പറഞ്ഞത്. ഇത്രയും നേരത്തേ പോകരുതായിരുന്നു സിദ്ധിക്കയെന്നായിരുന്നു വിനോദ് കോവൂരിന്റെ കുറിപ്പ്.


വളരെ സ്നേഹത്തോടെ എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ള എന്റെ ജ്യേഷ്ഠനാണ്. ഒരുപാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടുമുണ്ട്. സന്തോഷത്തിലും സങ്കടത്തിലും എന്നെ കേൾക്കാനും ഉപദേശിക്കാനും സ്നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണ്. ഓർമ്മകൾ മാത്രമേ ഇനിയുള്ളൂവെന്നായിരുന്നു സംവിധായിക രത്തീന കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (30 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (42 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends