യുഎഇ ലുലു ഗ്രൂപ്പില്‍ ലേറെ ഒഴിവുകള്‍..നിയമനം തിയേറ്റർ മേഖലയില്‍

കോവിഡ് കാലഘട്ടതിന് ശേഷം യുഎയിൽ പൊതു-സ്വകാര്യ വ്യത്യാസങ്ങളില്ലാതെ എല്ലാ കമ്പനികളും പുതിയ തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പും വലിയ തോതിലുള്ള നിയമനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വരും വർഷങ്ങളില്‍ യുഎഇയില്‍ ഉടനീളം അമ്പതിലേറെ തിയേറ്ററുകള്‍ തുറക്കാനും ഇവയിലെല്ലാമായി നൂറിലേറെ തൊഴിലാളികള്‍ക്ക് നിയമനം നല്‍കാനുമാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതിയെന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്പ്മെന്റും മാനേജ്‌മെന്റ് വിഭാഗവുമായ ലൈൻ ആന്‍ഡ് ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടി അറബി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് അടുത്തിടെ സ്റ്റാർ സിനിമാസുമായി കരാറിലെത്തിയിരുന്നു.
50-ലധികം പുതിയ തിയേറ്ററുകള്‍ തുറക്കാന്‍ കമ്പനി ആസൂത്രണം ചെയ്യുന്നതിനാൽ വലിയ തോതില്‍ തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടും. ഒരോന്നിന്റെയും പ്രവർത്തനത്തിന് കുറഞ്ഞത് 25-30 ആളുകള്‍ വേണ്ടി വരും. അതിനാൽ ഈ തിയേറ്ററുകളെല്ലാം പ്രവർത്തിപ്പിക്കാൻ 1,500 ജീവനക്കാർ വരെ ആവശ്യമാണെന്നാണ് അറിയുന്നത്
കരാർ പ്രകാരം 2023 സെപ്റ്റംബറിൽ അൽ റഹ മാളിൽ 3 സ്‌ക്രീനുകളും അൽ വഹ്ദ മാളിൽ 9 സ്‌ക്രീനുകളും അൽ ഫോഹ് മാളിൽ 6 സ്‌ക്രീനുകളും ബരാരി ഔട്ട്‌ലെറ്റ് മാളിൽ 4 സ്‌ക്രീനുകളും തുറക്കും. ദുബായ് സിലിക്കൺ ഒയാസിസ് മാൾ, ഷാർജ സെൻട്രൽ മാൾ, റാസൽഖൈമയിലെ ആർഎകെ മാൾ എന്നിവിടങ്ങളിൽ സ്റ്റാർ സിനിമാസ് ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കും
https://www.facebook.com/Malayalivartha

























