മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം; വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനത്തിന് കേസെടുക്കണം; പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണ്; തുറന്നടിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ട് പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കിട്ടിയുടെ മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ കത്തി കയറി മാത്യു കുഴൽനാടൻ എംഎൽഎ. ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു . വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത് . വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആഞ്ഞടിച്ചു.
മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയതിനെ കുറിച്ച് മുഖ്യമന്ത്രി മന്ത്രി മറുപടി പറണം . വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനത്തിന് കേസെടുക്കണം . പിണറായി വിജയന്‍ ഭരിക്കുമ്പോൾ മകൾക്കെതിരെ കേസ് എടുക്കുമോ? ബിജെപി എല്ലാ കാലത്തും പിണറായി സഹായിച്ചു. സർക്കാർ ഭാഗത്ത് നിന്നും കേന്ദ്രത്തിൽ നിന്നും ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല. വിഷയത്തില്‍ കോൺഗ്രസ് നേതൃത്വം ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട് എന്നാണ് ആരോപണം .കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഈ . വിഷയം സഭയിൽ ആയുധമാക്കി പ്രതിഷേധിക്കാൻ ഇരിക്കുകയാണ് പ്രതിപക്ഷം. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തി.. ഈ പശ്ചാത്തലത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നത് .
https://www.facebook.com/Malayalivartha

























