മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും അവരുടെ കമ്പനിക്കും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി കോടികൾ ലഭിച്ച സംഭവം; സ്വതന്ത്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണം; മാസപ്പടി'യിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ

മാസപ്പടി'യിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പിണറായി വിജയനും മുഹമ്മദ് റിയാസും വിശദീകരിക്കണമെന്നും പ്രതികരിച്ച് മന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും അവരുടെ കമ്പനിക്കും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി കോടികൾ ലഭിച്ച സംഭവം സ്വതന്ത്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് .
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിയിൽ നിന്നാണ് 1.72 കോടി രൂപ വീണയ്‌ക്ക് മാസപ്പടിയായി കിട്ടിയിരുന്നത്. ഈ വിധത്തിൽ മറ്റ് ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്തു വരേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഒരു കമ്പനിയിൽ നിന്നു മാത്രം ഇത്രയധികം പണം വാങ്ങുന്നുണ്ടെങ്കിൽ കേരളത്തിനകത്തും പുറത്തുമായുള്ള മറ്റേതെങ്കിലും കമ്പനികളിൽ നിന്നും ആളുകളിൽ നിന്നും പണം മാസപ്പടിയായി വാങ്ങുന്നുണ്ടോ എന്ന ചോദ്യം ഉയരും.
ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ പുറത്തു വന്നത്. ഇക്കാര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് വിജിലൻസ് വകുപ്പിന്റെ കൂടെ ചുമതല വഹിച്ചുകൊണ്ട് സംഭവം അന്വേഷിക്കണമെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല എന്നും അദ്ദേഹം പറഞ്ഞു . സ്വതന്ത്രമായുള്ള അന്വേഷണമാണ് ഇതിൽ വേണ്ടത് . അതിന് മുഖ്യമന്ത്രി തയ്യാറുണ്ടോ? എന്നൊരു ചോദ്യവും കേന്ദ്രമന്ത്രി ഉന്നയിച്ചു . .മടിയിൽ കനമില്ലെങ്കിൽ ആർക്കും പേടിക്കണ്ട .
മടിയിൽ കനമുള്ളവനെ പേടിക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മടിയിൽ കനമില്ലെങ്കിൽ ഇക്കാര്യത്തിൽ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കട്ടെ എന്നും ഏതൊക്കെ കമ്പനികളിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ട് എന്നുള്ളത് പുറത്തു കൊണ്ടുവരാൻ അന്വേഷണം ആവശ്യമാണ് എന്നും രാജ്യത്ത് നിരവധി ഏജൻസികളുണ്ട് ആ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും - വി.മുരളീധരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























