ചന്ദ്രയാൻ 3ന്റെ ഇന്നത്തെ കടമ്പയും വിജയകരമായി പൂർത്തിക്കരിച്ചു; ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അകലം കുറച്ചു കൊണ്ടുള്ള നീക്കം വിജയിച്ചത്; ചന്ദ്രനിലേക്ക് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3

നമ്മൾ ആകാംഷയോടെ കാത്തിരുന്ന നെഞ്ചിടിപ്പോടെ കാത്തിരുന്ന ആ വിവരം ഇതാ പുറത്ത് വന്നിരിക്കുകയാണ്. ചന്ദ്രയാൻ 3ന്റെ ഇന്നത്തെ കടമ്പയും വിജയകരമായി പൂർത്തിക്കരിച്ചിരിക്കുകയാണ്.
ഭ്രമണപഥം താഴ്ത്തൽ വിജയകരമായിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അകലം കുറച്ചു കൊണ്ടുള്ള നീക്കം വിജയിച്ചത്. ചന്ദ്രനിലേക്ക് ചാന്ദ്രയാൻ 3 കൂടുതൽ അടുത്തിരിക്കുകയാണ്. ഒരു ലക്ഷ്യത്തിലേക്ക് കൂടെ നമ്മൾ അടുത്തിരിക്കുകയാണ്.
ഉച്ചയ്ക്ക് ഒന്നരയോടെ ഭ്രമണപഥ താഴ്ത്തൽ വിജയകരമായിരിക്കുകയാണ്. ഭൂമിയിൽ നിന്നും പരമാവധി അകലത്തിൽ എത്തിച്ചു . അതിനു ശേഷം ചന്ദ്രനിൽ നിന്നും അതിന്റെ അകലം കുറച്ചു കൊണ്ടിരിക്കുകയാണ് കുറച്ച് ദിവസമായിട്ട് അതിന്റെ ഒരു കടമ്പയാണ് ഇപ്പോൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്.
ഇപ്പോൾ ചന്ദ്രനിൽ നിന്നും1437km അകന്ന ദൂരവും 174 കിലോമീറ്റർ അടുത്ത ദൂരവും ആയിരിക്കുകയാണ് ചന്ദ്രയാൻ 3 . ചന്ദ്രയാൻ 3 സംയുക്ത പേടകം അങ്ങനെ ആ സ്ഥിതിയിൽ ആയിരിക്കുകയാണ്. ഇവിടെ നിന്ന് ഇനിയും അതിനെ താഴ്ത്താൻ ഉണ്ട്.
ഇങ്ങനെ താഴ്ത്തിക്കൊണ്ടുവന്ന ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ അകലത്തിൽ എത്തിച്ച ശേഷം പ്രൊപ്പഷന്‍ മോഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തും . മൂന്നാം ഭ്രമണപഥ താഴ്ത്തൽ നടക്കാൻ പോകുന്നത് ഓഗസ്റ്റ് പതിനാലാം തീയതിയാണ്.
പതിനൊന്നരയ്ക്ക് പന്ത്രണ്ടരക്കും ഇടയിലാണ് ഇത് നടക്കുന്നത്. അതിനു ശേഷം ഒരിക്കൽ കൂടി താഴ്ത്തും അതും കൂടെ കഴിഞ്ഞു 100\100 ചെന്ന് അവിടെ നിന്നാണ് ഈ വേർപ്പെടുത്തൽ നടക്കാൻ പോകുന്നത്. ഏറ്റവും നിർണായകം ഓഗസ്റ്റ് 17 ആണ്.
https://www.facebook.com/Malayalivartha

























