കൊച്ചിയില്‍ ഓയോ റൂമില്‍ താമസത്തിനെത്തിയ യുവതിയെ കൊലപ്പെടുത്തി

കൊച്ചിയില്‍ ഓയോ റൂമില്‍ താമസത്തിനെത്തിയ യുവതിയെ കൊലപ്പെടുത്തി. ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഓയോ റൂമില്‍ താമസത്തിനെത്തിയ രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്.
കഴുത്തില്‍ കത്തി കയറ്റിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഓയോ റൂം കെയര്‍ ടേക്കറായ പ്രതി നൗഷാദ് പിടിയിലായി. ഇരുവരും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നാണ് പെണ്‍കുട്ടി റൂമില്‍ എത്തിയത്. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























