കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി...അന്തരിച്ച സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി, മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി, മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന ഹിറ്റ്മേക്കര്‍ ഓര്‍മ്മകളുടെ വെളളിത്തിരയില്‍ ഇനി ജ്വലിക്കും

കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി...അന്തരിച്ച സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി, മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന ഹിറ്റ്മേക്കര്‍ ഓര്‍മ്മകളുടെ വെളളിത്തിരയില്‍ ഇനി ജ്വലിക്കും.
മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകുകയും പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കവും നടന്നു.
തുടര്‍ച്ചയായി സൂപ്പര്‍ മെഗാ ഹിറ്റുകള്‍ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ 'ഗോഡ്ഫാദര്‍' ആയിരുന്നു സിദ്ദിഖ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്കെത്തി.
ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാല്‍ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, സായികുമാര്‍, ജഗദീഷ്, കമല്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ സംവിധായകന്‍ സിദ്ധിഖിന് യാത്രാമൊഴി ചൊല്ലി.
https://www.facebook.com/Malayalivartha

























