റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസ്... രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ, ഗൂഢാലോചന ഭാഗം സാക്ഷിയായിരുന്ന കൂറു മാറിയ പതിനഞ്ചാം സാക്ഷി മനോജിനെതിരെ കോടതിയില്‍ കള്ള തെളിവ് നല്‍കിയതിന് കേസെടുക്കാന്‍ നടപടി തുടങ്ങാന്‍ കോടതി ഉത്തരവ് മനോജിന് കോടതി നോട്ടീസ് അയച്ചു

ഖത്തറില്‍ വച്ചുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് കൊല്ലം മടവൂര്‍ മെട്രാസ്സ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാതി രാത്രി 1.30 ന് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്ന റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് ശിക്ഷിച്ചത്. ഗൂഢാലോചനയോടെയുള്ള കൊലക്കുറ്റത്തിന് ജീവപര്യന്തം തടവനുഭവിക്കുകയും ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. തെളിവു നശിപ്പിച്ചതിന് 5 വര്‍ഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ഒടുക്കണം. ആയുധം കൈവശം വച്ചുപയോഗിച്ചതിന് 5 വര്‍ഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ വീതം പിഴയും ഒടുക്കണം.
ദൃക്‌സാക്ഷിയായ ഒന്നാം സാക്ഷി അനൗണ്‍സര്‍ കുട്ടനെ വെട്ടി അസ്ഥി പൊട്ടിച്ച് കഠിന ദേഹോപദ്രവമേല്‍പ്പിച്ചതിന് 10 വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ഒടുക്കണം. വധശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്യാനായി രാജേഷ് നിന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ഒടുക്കണം.
ജീവപര്യന്തം തടവു ശിക്ഷ ആരംഭിക്കും മുമ്പ് ആദ്യം കഠിന ദേഹോപദ്രവമേല്‍പ്പിച്ചതിനുള്ള 10 വര്‍ഷം തടവുശിക്ഷ വെവ്വേറെ ആദ്യം അനുഭവിക്കണമെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാറിന്റേതാണ് ശിക്ഷാവിധി. നിഷ്ഠൂര കൃത്യം ചെയ്തതിന്റെ രീതിയും സ്വഭാവവും പശ്ചാത്തലവും കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ യാതൊരു ദയക്കോ നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിനോ അര്‍ഹരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗൂഢാലോചന ഭാഗം സാക്ഷിയായിരുന്ന കൂറു മാറിയ പതിനഞ്ചാം സാക്ഷി മനോജിനെതിരെ കോടതിയില്‍ കള്ള തെളിവ് നല്‍കിയതിന് കേസെടുക്കാന്‍ നടപടി തുടങ്ങാന്‍ കോടതി ഉത്തരവ് മനോജിന് കോടതി നോട്ടീസ് അയച്ചു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ ഒന്നാം സാക്ഷി കുട്ടനും ബാക്കിത്തുക കൊല്ലപ്പെട്ട രാജേഷിന്റെ അനന്തരവകാശികള്‍ക്കും നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ സര്‍ക്കാര്‍ മതിയായ നഷ്ട പരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
മറ്റൊരാള്‍ക്കു വേണ്ടി പണം കൈപ്പറ്റി ക്വട്ടേഷന്‍ ഏറ്റെടുത്ത് നിഷ്ഠൂര കൃത്യം ചെയ്ത് യാതൊരു മുന്‍ പരിചയമോ മുന്‍ വിരോധമോ ഇല്ലാത്ത 36 കാരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം അനാഥമാക്കിയ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ച സമയം സമയം 33 വയസ് പ്രായം മാത്രമുള്ള ചെറുപ്രായമുള്ള രണ്ടാം പ്രതിയ്ക്ക് മാറാന്‍ അവസരം നല്‍കണമെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആദ്യ കുറ്റവാളിയാണെന്നും 6 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിട്ടും ജയിലില്‍ നല്ല നടപ്പുകാരനും യാതൊരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ലെന്നും മൂന്നാം പ്രതിക്ക് 6 വധശ്രമ കേസുകളുണ്ടെങ്കിലും എല്ലാ കേസുകളിലും വെറുതെ വിട്ടതായും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കനിവുണ്ടാകണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു.
രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. ശിക്ഷാവിധി 18 ന് പ്രഖ്യാപിക്കും. .
"
https://www.facebook.com/Malayalivartha


























