ചവറ ദേശീയ പാതയില്‍ നീണ്ടകര പരിമണത്ത് വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരുക്ക്

ചവറ ദേശീയ പാതയില്‍ നീണ്ടകര പരിമണത്ത് വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി വോള്‍വോ ബസും തടി കയറ്റിവന്ന ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. മിനിലോറിയില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്കും ബസ് ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടമുണ്ടായത്.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനിലോറിയില്‍ തട്ടിയ ശേഷം എതിരെ തടി കയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. മിനിലോറി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചവറ പൊലീസ്, അഗ്‌നിശമന സേന എന്നിവര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha


























