'എസ്ഐ അല്ല, ആരായാലും ഞാൻ അങ്ങോട്ടു വന്നാൽ കൈകാര്യം ചെയ്യും.... അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ.....' പൊലീസിന് നേരെ കൊലവിളി പ്രസംഗം നടത്തി സി പി എം നേതാവ്...ശബ്‍ദ സന്ദേശം പുറത്ത്...

പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസും ഒക്കെ ഉള്ള ആൾക്കാരാകുമ്പോൾ , ചിലപ്പോൾ നേതാക്കൾ പോലീസിനേക്കാൾ മുകളിൽ വളർന്നെന്നും . അവരെ നോക്കി ചിലപ്പോൾ ചീത്ത വിളിച്ചെന്നും കൊലവിളി നടത്തിയെന്നുമൊക്കെ വരും. അതാകുമ്പോൾ അവരുടെ വഴിയിൽ അങ്ങ് പൊയ്ക്കൊള്ളും . ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണെന്ന് കരുതി എന്തും കാണിച്ചു കൂട്ടാമെന്നുള്ള ധാരണയാണ് ഇന്ന് സഖാക്കൾക്ക് . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ സിപിഎം ലോക്കൽ സെക്രട്ടറി ഫോണിലൂടെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്.ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെൺകുട്ടികളെയും വിവരങ്ങൾ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം.
ഒരു മാസം മുൻപുണ്ടായ സംഭവത്തിന്റെ ശബ്ദരേഖ ഇപ്പോഴാണു പുറത്തായത്. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസും നർകോട്ടിക് സെല്ലിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്.ഷൈനും തമ്മില് സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇരുവരും തമ്മിൽ നടക്കുന്ന സൗമ്യമായ സംഭാഷണത്തിനിടെ നേതാവ് പെട്ടെന്നു പ്രകോപിതനായി അസഭ്യം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.ഹെബിൻ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നുവെന്നു സംഭാഷണത്തിൽ വ്യക്തമാണ്.ഈ യുവാവിനെ ഒഴിവാക്കി വിടണമെന്നാണ് ആവശ്യം. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോൾ എസ്ഐയാണു വാങ്ങിവച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകി. തുടർന്നാണ് അസഭ്യവും ഭീഷണിയും. ആവശ്യമില്ലാത്ത പരിപാടി വേണ്ട എന്ന മുന്നറിയിപ്പുമുണ്ട്.‘ഞാനിപ്പോൾ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാൽ ഞാൻ അവൻമാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാൻ സാറിനെ വിളിക്കാൻ കാര്യം അതാണ്.
അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്റെ മൊബൈൽ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ്ഐ അല്ല, ആരായാലും ഞാൻ അങ്ങോട്ടു വന്നാൽ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ. അതു ഞാൻ ആദ്യമേ പറയുകയാണ്. സർ അറിഞ്ഞിട്ട് നമ്മുടെയടുക്കൽ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.’ – ശബ്ദരേഖയിൽ ഹെബിൻ ദാസ് പറയുന്നു.കഞ്ഞിക്കുഴി ബ്ലോക്ക് ജംക്‌ഷനു കിഴക്കുള്ള പാടത്തിനു നടുവിൽ കാടുപിടിച്ച സ്ഥലത്തു വിദ്യാർഥികൾ സംഘം ചേരുന്നതായി പൊലീസിനു വിവരം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് പോയതെന്നും അപ്പോൾ അവിടെ ഉണ്ടായിരുന്ന പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
കുട്ടികളെ പറഞ്ഞു വിട്ടെങ്കിലും യുവാക്കൾ പലതവണ തിരിച്ചെത്തി പൊലീസിനോടു മോശമായി പെരുമാറി. തുടർന്നാണു മാരാരിക്കുളം എസ്ഐയെ അറിയിച്ചതെന്നും ഫോൺ സംഭാഷണത്തിലുണ്ട്.ഇതെല്ലാം വിശദീകരിച്ച ശേഷവും നേതാവ് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും മേലുദ്യോഗസ്ഥരെ ഇദ്ദേഹം അറിയിച്ചു. ഇപ്പോൾ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതോടെയാണ് എല്ലാവരും സംഭവം അറിയുന്നത്.പാര്‍ട്ടി ഗ്രൂപ്പുകളിലും ഹെബിന്‍ ദാസിന്റെ ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെബിന്‍ ദാസിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























