വിഴിഞ്ഞം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.സോമനാഥ്....

വിഴിഞ്ഞം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.സോമനാഥ്.മുന്‍ നിശ്ചയിച്ച പ്രകാരം പ്രത്യേക പൂജയില്‍ പങ്കെടുക്കുന്നതിനായാണ് രാവിലെ പത്തരയോടെ അദ്ദേഹം എത്തിയത്.
ചന്ദ്രയാന്‍ -3 ദൗത്യം തുടങ്ങിയത് മുതല്‍ ഇസ്രോ ചെയര്‍മാന്‍ ഡോ.സോമനാഥ് എല്ലാ പൗര്‍ണ്ണമിക്കും പൗര്‍ണ്ണമിക്കാവില്‍ വരികയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 10.40നാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
തലസ്ഥാനത്ത് വിമാനമിറങ്ങിയ സോമനാഥിന് ഗംഭീര സ്വീകരണ നല്‍കിയിട്ടുണ്ടായിരുന്നു. പ്രഗ്യാന്‍ റോവറിന്റെ ചെറുമാതൃകയും പൊന്നാടയും നല്‍കിയായിരുന്നു ചെയര്‍മാനെയും സംഘത്തെയും വരവേറ്റത്.
എല്‍.പി.എസ്.സി ഡയറക്ടര്‍ ഡോ. വി.നാരായണന്‍, വി.എസ്.എസ്.ഇ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ചെയര്‍മാനും സംഘവുമെത്തിയത്.
വരും ദിവസങ്ങളില്‍ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുമെന്ന് സോമനാഥ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























