Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളെ ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് മുന്നില്‍ തിരുമുല്‍ക്കാഴ്ചയായി ഭക്തരുടെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം....

27 AUGUST 2023 01:04 PM IST
മലയാളി വാര്‍ത്ത

നാളെ ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് മുന്നില്‍ തിരുമുല്‍ക്കാഴ്ചയായി ഭക്തരുടെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം. ഹരിനാമ കീര്‍ത്തനങ്ങളാല്‍ ഭക്തിസാന്ദ്രമായാണ് സമര്‍പ്പണം നടക്കുക.

ഉത്രാടദിനത്തില്‍ ക്ഷേത്രത്തിന്റെ അകത്തളത്തിലാകും കാഴ്ചക്കുല സമര്‍പ്പണം നടക്കുക. രാവിലെ ശീവേലിക്ക് ശേഷം സ്വര്‍ണ കൊടിമരച്ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലയും നെയ്വിളക്കും വെക്കും. ശേഷം ഗണപതി ഭഗവാന് നാളികേരം വെച്ച് മാരാരുടെ ശംഖധ്വനിക്കിടെ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി ഭഗവാന് മുന്നില്‍ ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കുന്നതിന് പിന്നാലെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തര്‍ എന്നിവര്‍ ഭഗവാന് തിരുമുല്‍ക്കാഴ്ച്ച സമര്‍പ്പിക്കും.

മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ സാധിക്കാത്ത കാഴ്ചയാണ് കാഴ്ച്ചക്കുല സമര്‍പ്പണം. അത്താഴ പൂജ കഴിഞ്ഞ് നട അടയ്ക്കുന്നത് വരെയും കാഴച്ചക്കുല സമര്‍പ്പണം തുടരുകയും ചെയ്യും. ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവരായിരുന്നു പണ്ട് കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചിരുന്നത്. ഇതിനാല്‍ തന്നെ ആദ്യ കാലങ്ങളില്‍ ഇവ പാട്ടക്കുലകള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഭക്തരുടെ കാഴ്ച്ചക്കുല സമര്‍പ്പണമായി മാറുകയായിരുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന പഴക്കുലകളില്‍ ഒരു ഭാഗം ആനകള്‍ക്കും മറ്റൊരു ഭാഗം ഭക്തര്‍ക്ക് നല്‍കുന്ന തിരുവോണ സദ്യക്ക് പഴപ്രഥമനായും നീക്കിവെക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (32 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (47 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (58 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 hours ago)

Malayali Vartha Recommends