Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണകിറ്റ് വിതരണം എവിടെയും എത്തിയില്ല...പാവപ്പെട്ടവന്റെ വയറ്റത്തടിച്ച് സർക്കാർ....എന്നാൽ സർക്കാർ അവിടെ ഓണം തകർക്കുകയാണ്....5 തരം പായസവും 2 തരം പഴങ്ങളും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ ഉണ്ടായിരുന്നത്..... മുഖ്യമന്ത്രിയും സ്പീക്കര്‍ എ.എന്‍.ഷംസീറും ഹാളിനു മുന്നില്‍ നിന്നു മുഖ്യാതിഥികളെ വരവേറ്റു......

27 AUGUST 2023 03:02 PM IST
മലയാളി വാര്‍ത്ത

ഓണത്തിന് ഇനി വെറും ഒരു ദിവസം മാത്രം ശേഷികുമ്പോൾ കേരളത്തിലെ ഓണകിറ്റ് വിതരണം എങ്ങും എത്താത്ത അവസ്ഥയിലാണ്. കഴിഞ്ഞ തവണ ഓണത്തിന് ദിവസങ്ങൾക് മുൻപ് തന്നെ അർഹതപ്പെട്ട കാർഡുകാർക്കെല്ലാം ഓണകിറ്റ് എത്തിക്കാൻ സർക്കാരിനെ കൊണ്ട് സാധിച്ചിരുന്നെങ്കിൽ ഇത്തവണ മുഴുവൻ ഉഡായിപ്പാണ്. കഴിഞ്ഞ ദിവസങ്ങളിലും നമ്മളും ചില റേഷൻ കടകളിൽ പോയി അന്വേഷിച്ചപ്പോൾ പലയിടത്തും അടച്ചിട്ടിരിക്കുകയും . പലയിടത്തും കിറ്റ് കഴിഞ്ഞു . ഇനി എത്തിയതിന് ശേഷം മാത്രമേ നല്കാനാകു എന്നൊക്കെയുള്ള അവസ്ഥയിൽ ആയിരുന്നു . എന്നാൽ പാവപ്പെട്ടവർക്ക് മാത്രമേ ഈ കഷ്ടപ്പടുള്ളൂ . സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ഇത്തവണ ഇങ്ങനെ ആയി പോയതെന്ന് സർക്കാർ ഒരു സൈഡിൽ വാദിക്കുമ്പോഴും . സർക്കാർ അവിടെ ഓണം തകർക്കുകയാണ്. പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ മന്ദിരത്തില്‍ ഒരുക്കിയ ഓണ സദ്യയില്‍ പങ്കെടുത്തത് നിരവധി പ്രമുഖര്‍.എം.എല്‍.എ ഹോസ്റ്റല്‍വളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ.

 

സ്പീക്കറിന്റെ ഓണസദ്യ പാളിപോയ സാഹചര്യത്തിലാണ് ആദ്യമായി മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യ നടന്നത്.രാഷ്‌ട്രീയ, കലാ, സാംസ്‌കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. പ്രോട്ടോക്കോള്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്.ചോറും വിഭവങ്ങളും നിയമസഭയില്‍ തന്നെ പാചകം ചെയ്തു. 5 തരം പായസവും 2 തരം പഴങ്ങളും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കര്‍ എ.എന്‍.ഷംസീറും ഹാളിനു മുന്നില്‍ നിന്നു മുഖ്യാതിഥികളെ വരവേറ്റു. മുഖ്യമന്ത്രിയോടൊപ്പംകുടുംബാംഗങ്ങളുമുണ്ടായിരുന്നു..ശിലാസ്ഥാപനച്ചടങ്ങില്‍ ആശംസയര്‍പ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഓണസദ്യയ്‌ക്കെത്തിയില്ല. എന്നാല്‍, മുസ്ലിംലീഗിന്റേതുള്‍പ്പെടെ ചില എം.എല്‍.എമാര്‍ വിരുന്നിനെത്തി. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നു.

ഇതു വരെ വിതരണത്തിനെത്തിച്ചത് അര ലക്ഷത്തിലധികം കിറ്റുകൾ മാത്രം. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രതിസന്ധി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. മൂന്നു ലക്ഷത്തിലധികം കിറ്റുകളുടെ പാക്കിംഗ് ജോലികൾ പുരോഗമിക്കുകയാണ്.ഇതുവരെ പത്ത് ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തത്. അതിനാൽ ഓണകിറ്റ് വിതരണത്തിലെ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കത്തിലാണ് സപ്ലൈകോ. മിൽമ പായസം മിക്സിന് പകരം മറ്റ് കമ്പനികളെ സമീപിക്കാനും നീക്കം. നടപടികൾ വേഗത്തിലാക്കാനും സപ്ലൈകോ നിർദേശം നൽകി. അതേസമയം ഇന്ന് വൈകുന്നേരത്തോടെ എല്ലാ റേഷൻ കടകളിലും കിറ്റ് എത്തിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഉറപ്പും പാഴായി.


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധി തീർത്തു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദ്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (32 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (47 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (58 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 hours ago)

Malayali Vartha Recommends