സഖാവ് എം വി ഗോവിന്ദൻ പാർട്ടി അമരക്കാരനായി ആ കസേരയിൽ, കേറിയിരുന്നിട്ട് ഒരു വർഷം തികയുകയാണ്..... ഈ ഒരു വർഷ കാലയളവിൽ വന്നു പോയത് ഒരുപാട് വെല്ലുവിളികൾ....റോഡിലെ ക്യാമറ മുതൽ ഇങ്ങ് കരിമണൽ മാസപ്പടി വരെ പാർട്ടിയും സർക്കാരും ചെന്ന് പെട്ട വിവാദങ്ങൾ, മോൺസൺ കേസ് മുതൽ മിത്ത് വിവാദത്തിൽ വരെ പറയാതെ പറഞ്ഞും, പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തുകയും ചെയ്തു പാർട്ടി സെക്രട്ടറി......

അത്യാവശ്യം പൊട്ടലും ചീറ്റലും ഒക്കെ കൂടി കൂട്ടി കുഴച്ച് നേരിട്ട് കൊണ്ടും പ്രതിരോധം തീർത്തു കൊണ്ടും സഖാവ് എം വി ഗോവിന്ദൻ പാർട്ടി അമരക്കാരനായി ആ കസേരയിൽ കേറിയിരുന്നിട്ട് ഒരു വർഷം തികയുകയാണ്. ഈ ഒരു വർഷ കാലയളവിൽ വന്നു പോയത് ഒരുപാട് വെല്ലുവിളികൾ . അതിനെയെല്ലാം മുറപോലെ കൈകാര്യം ചെയ്ത പാർട്ടി സെക്രട്ടറി സ്ഥാനം വഹിക്കാൻ തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം കൊണ്ട് മാറിനിന്ന ഒഴിവിലേക്ക് എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി എത്തിയിട്ട് ഓഗസ്റ്റ് 28 ന് ഒരു വര്‍ഷം തികയുകയാണ്. പ്രതീക്ഷകളുടെ അമിത ഭാരവുമായാണ് പാര്‍ട്ടി ക്ലാസുകളിലെ ദാര്‍ശനിക മുഖവും തിരുത്തൽവാദിയുമായ എം വി ഗോവിന്ദൻ സെക്രട്ടറി പദവിയിലെത്തിയതെങ്കിലും തിരുത്തൽ നടപടികൾ താഴെത്തട്ടിൽ ഒതുങ്ങി.
പാർട്ടിയെന്നാൽ പിണറായിയുടെ ചൊൽപ്പിടിക്കെന്ന പേരുദോഷവും ബാക്കിയാവുകയാണ്. സിപിഎം രൂപീകരിക്കപ്പെട്ടതിന് ശേഷം വി എസ് അച്യുതാനന്ദനും ഇ എം എസ്സും ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും കണ്ണൂരുകാരായിരുന്നു. ആദ്യ സെക്രട്ടറി സി എച്ച് കണാരാന്‍, പിന്നീട് എ കെ ഗോപാലൻ, ഇഎംഎസ് ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപ്പോള്‍ എം വി ഗോവിന്ദനും. ഇതിനിടയില്‍ വി എസ് അച്യുതാനന്ദനും ഇഎംഎസ്സും സെക്രട്ടറിയായപ്പോഴാണ് പാര്‍ട്ടിയിലെ സംസ്ഥാനത്തെ പരമോന്നത പദവി കണ്ണൂരിനപ്പുറം പോയത്.എം വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സംസ്ഥാന സെക്രട്ടറി ഒരു സാഹചര്യത്തിലും മന്ത്രിയായി തുടരില്ല. അതുകൊണ്ട് അദ്ദേഹം രാജിവെയ്ക്കും. 1998 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ , ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു പിണറായി വിജയന്‍. ആ സ്ഥാനം രാജിവെച്ചാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാലം സെക്രട്ടറിയായി പിണറായി വിജയന്‍ മാറിയതിന്റെ തുടക്കം അങ്ങനെയായിരുന്നു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് രാജിവെച്ച് എം വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ ചരിത്രം ആ രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു.പാര്‍ട്ടി ക്ലാസുകളിൽ നിന്ന് നേരെ പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് എത്തിയ പ്രതീതിയിലായിരുന്നു എം വി ഗോവിന്ദന്‍റെ സ്ഥാനാരോഹണം. ജനകീയ മുഖമായ കോടിയേരി ഇരുന്ന കസേരയിലേക്ക് പ്രതീക്ഷയുടെ അമിതഭാരവുമായാണ് എം വി ഗോവിന്ദൻ എത്തിയത്. നയവ്യതിയാനങ്ങളും വ്യക്തികേന്ദ്രീകൃത പ്രവർത്തന ശൈലിയും അടക്കം പലവിധ പ്രതിസന്ധികളിൽ പെട്ടുഴലുന്ന പാർട്ടിയെ സംഘടനാ ചിട്ടകളിലേക്ക് തിരിച്ചെത്തിക്കാൻ ഗോവിന്ദന് കഴിയുമെന്ന വിശ്വാസമായിരുന്നു അതിൽ പ്രധാനം.
സെക്രട്ടറി പദവിയിലിരുന്ന് സരസമായി സംവദിച്ചിരുന്ന കോടിയേരി ശൈലിയും ദാര്‍ശനികതയിൽ നിന്ന് ഇറങ്ങിവരാൻ കൂട്ടാക്കാത്ത എം വി ഗോവിന്ദന്റെ രീതിയും. bvcപാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായ എം.വി.ഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടുമുൻപെഴുതിയ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ എന്ന പുസ്തകം ഇന്നും കേരളത്തിൽ യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ വാക്ക് മുതൽ ശൈലി വരെ അളന്ന് തൂക്കി വിലയിരുത്തുകയാണ് രാഷ്ട്രീയ കേരളം.എല്ലാക്കാലത്തും പാര്‍ട്ടി ആശ്രയിച്ചിരുന്ന ക്രൈസിസ് മാനേജർ, നയവ്യതിയാനങ്ങളോട് വിട്ടുവീഴ്ചക്കില്ലെന്ന മനോഭാവം. പ്രാദേശിക പാർട്ടി സഖാക്കളേ നിലക്ക് നിർത്താൻ ഗോവിന്ദനെ കൊണ്ട് സാധിച്ചിരുന്നു. എന്നാൽ ആ ആർജ്ജവം പക്ഷെ പാർട്ടി മേൽത്തട്ടിലേക്ക് എത്തിയില്ല. കോടിയേരിക്ക് പകരം ആരുമാകാമായിരുന്ന കണ്ണൂർ നേതൃനിരയിൽ നിന്ന് തന്നെയാണ് എം വി ഗോവിന്ദന് ഉൾപ്പാർട്ടി പോര് അധികവും. നേതൃമാറ്റം തീരെ ദഹിക്കാതിരുന്ന ഇ പി ജയരാജൻ നിരന്തരം അലോസരമുണ്ടാക്കി.
പ്രതിച്ഛായ നിർമ്മിതി കണക്കാക്കി സംഘടിപ്പിച്ച ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ പോലും ഇ പി ഗോവിന്ദൻ വാക്പോരിൽ മുങ്ങി. ഇപി ഉൾപ്പെട്ട റിസോർട്ട് വിവാദത്തിൽ അടക്കം പാർട്ടിക്കകത്തെ പൊട്ടിത്തെറി ഉണ്ടായി.റോഡിലെ ക്യാമറ മുതൽ ഇങ്ങ് കരിമണൽ മാസപ്പടി വരെ പാർട്ടിയും സർക്കാരും ചെന്ന് പെട്ട വിവാദങ്ങൾ, മോൺസൺ കേസ് മുതൽ മിത്ത് വിവാദത്തിൽ വരെ പറയാതെ പറഞ്ഞും, പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തുകയും ചെയ്തു പാർട്ടി സെക്രട്ടറി.പിണറയിക്ക് വേണ്ടി പലപ്പോഴും ഉയരുന്ന ശബ്‍ദം ഗോവിന്ദന്റേതാണ്. പിണറായി പ്രതിസന്ധിയിൽ ആകുന്നിടത്തെല്ലാം ദൈവ ദൂതനെ പോലെ ഗോവിന്ദൻ എന്ന അവതാരം എത്തും. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ സ്വന്തം മകളുടെ കാര്യത്തിൽ പോലും ഇടപെടാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നതും ഗോവിന്ദന്റെ കൈയിലാണ് . അച്ഛനും ഭർത്താവും മന്ത്രിമാരായിട്ടും . തീരുമാനവും ഉത്തരവും നൽകിയിരിക്കുന്നത് പാർട്ടി സെക്രട്ടറി. പക്ഷെ മറ്റൊരു തരത്തിലും കരക്കമ്പികൾ കേൾക്കുന്നുണ്ട്. തന്നെ കരുതിക്കട്ടിബുദ്ധിമുട്ടിലാക്കാൻ പാർട്ടി സെക്രട്ടറി ശ്രമിക്കുന്നു എന്നാണ് പിണറായിയുടെ മനസിലിരുപ്പ്.
ആളുകൾ മറക്കാൻ ശ്രമിക്കുന്ന മാസപ്പടി വിവാദം ഇപ്പോൾ ആളി കത്തിക്കുന്നത് എം.വി.ഗോവിന്ദനാണെന്ന് പിണറായിയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും കരുതുന്നു എന്നാണത്. ഇന്ന് ഇവിടെ നടക്കുന്ന പല അഴിമതികളും സ്വര്ണക്കടത്തിൽ തുടങ്ങി മാസപ്പപ്പടി വരെ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നതെന്ന് കേരളം ഇന്ന് വിശ്വസിക്കുന്നു. സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്നും അകലുന്നതായി എം വി ഗോവിന്ദൻ കരുതുന്നു. ശിവശങ്കറെ മുഖ്യമന്ത്രി തള്ളി പറയാത്തതും വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്.എല്ലാം മുഖ്യമന്ത്രിയുടെ ഒത്തു കളിയാണെന്ന് പാർട്ടിക്കാർ കരുതുന്നു.എം.വി.ഗോവിന്ദനോട് നിശബ്ദനാവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല.
അത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചാൽ അത് നടക്കില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. എം.വി.ഗോവിന്ദൻ്റെ ഇടപെടലുകൾ പിണറായിയെ മാത്രമല്ല അദ്ദേഹത്തിൻ്റെ മകളെ കൂടി പ്രതിസന്ധിയിലാക്കിയിരിക്കുന്നു.അപ്പം മുതൽ മൈക്കിൾ വരെ കേരളത്തിന് മുൻപിൽ ഇന്നും എം വി ഗോവിന്ദൻ പരിഹാസത്തോടെ നിൽക്കേണ്ടി വരുന്നുണ്ട്. എല്ലാറ്റിനുമൊടുവിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കളത്തിലാണ് പാർട്ടിയിപ്പോൾ. നിർണ്ണായക നയസമീപനങ്ങളിൽ പോലും വേണ്ടത്ര കൂടിയാലോചനകളില്ലെന്ന ആക്ഷേപം പാർട്ടിക്കത്തും മുന്നണി നേതൃത്വത്തിനുമുണ്ട്. സർക്കാരിനെ ആവശ്യത്തിന് നിയന്ത്രിച്ചും അത്യാവശ്യ ഘട്ടത്തിൽ തിരുത്തിയും മുന്നോട്ട് പോകാൻ എം വി ഗേവിന്ദന് കഴിയുമെന്ന് തീർത്ത് പ്രതീക്ഷിച്ചവർക്കുമുണ്ട് തെല്ല് നിരാശ. പിണറായിക്ക് നിഴലെന്ന പ്രതിച്ഛായയിൽ നിന്ന് പാർട്ടിയെ പുറത്തെടുക്കാൻ ഒരു വർഷത്തിനിടെ എം വി ഗോവിന്ദന് ഒന്നും ചെയ്യാനായിട്ടില്ല.
https://www.facebook.com/Malayalivartha


























