Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലപ്പുറം ജില്ലയെ ഭീതിയിലാഴ്ത്തിയ ഡിങ്കൻ റിയാസും സംഘവും കേരള പോലീസിന് മുമ്പിൽ പത്തി മടക്കും: പുറം ലോകം കാണാത്ത വിധം കുരുക്ക് മുറുക്കാനുള്ള ശ്രമത്തിൽ പോലീസും, കസ്റ്റംസും: പ്രതികളെ രക്ഷപ്പെടുത്താൻ കരുനീക്കങ്ങളുമായി അഭിഭാഷകൻ; സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന ആ വിവരവും പുറത്ത്

27 AUGUST 2023 04:18 PM IST
മലയാളി വാര്‍ത്ത

കളി ഞങ്ങളോട് വേണ്ട, കേരള പോലീസിനോട് കളിച്ചാൽ ദേ ഇങ്ങനെയിരിക്കും. ഡിങ്കന്‍ റിയാസെന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റിയാസിനെ പൂട്ടി കരിപ്പൂര്‍ പോലീസ്. ആള് ചില്ലറക്കാരനല്ല കേട്ടോ...കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി, കവർച്ച, ഗുണ്ടായിസം, അങ്ങനെ നീണ്ട് നീണ്ട് പോകുന്നു മുഹമ്മദ് റിയാസിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ. കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.

എന്നാൽ ഇനി ഡിങ്കൻ റിയാസ് കേരള പോലീസിന്റെ അടുത്ത് പത്തിമടക്കും. അഴിക്കാനാകാത്ത കുരുക്കിട്ട് മുറുക്കിയിരിക്കുകയാണ് പോലീസ്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചു കവർച്ചയും ആക്രമണവും പതിവാക്കിയ ഡിങ്കൻ റിയാസും സംഘവും കഴിഞ്ഞ ദിവസമാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഫറോക്ക് കരുവൻതുരുത്ത്‌ സ്വദേശികളായ ചെറുകുണ്ടിൽ മുഹമ്മദ് റിയാസ് (ഡിങ്കൻ റിയാസ്-28), കണ്ണംപറമ്പത്ത് ഷാജഹാൻ (നഞ്ചക്ക് ഷാജു-24), പടുവങ്ങര ഫഹീം ഫായിസ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഡിങ്കൻ റിയാസിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് അഭിഭാഷകൻ നിഹാൽ കൊട്ടലത്താണ്. റിയാസിന് പോലീസ് ചാർത്തി കൊടുത്തത് പേരാണ് ഡിങ്കൻ റിയാസെന്നാണ് അഭിഭാഷകൻ പറയുന്നത്. റിയാസിനെ പക്കാ ക്രിമിനലാക്കാനുള്ള പോലിസിന്റെ ശ്രമമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.

കേസിൽ ഇയാളെ പെടുത്തിയതാണെന്ന് പറഞ്ഞ അഭിഭാഷകൻ ഇതിന് പിന്നിലെ കറുത്ത കരങ്ങളെ ഏറെ വൈകാതെ പുറത്തേക്ക് കൊണ്ടുവരുമെന്നും പറഞ്ഞു. കരങ്ങളായി പ്രവർത്തിച്ച ഉന്നതർ ഉടൻ പിടിക്കപ്പെടും, അതുവഴി കൊടുവള്ളിയിലെ സ്വർണ്ണ കോട്ട തകർന്നടിയുമെന്നും അഭിഭാഷകൻ നിഹാൽ കൊട്ടലത്ത് കൂട്ടിച്ചേർത്തു. എന്നാൽ ഡിങ്കൻ റിയാസിനേയും കൂട്ടാളികളേയും പുറം ലോകം കാണിക്കാത്ത വിധം കുരുക്ക് മുറുക്കാനുള്ള ശ്രമത്തിലാണ് പോലീസും കസ്റ്റംസും.

ഈമാസം ഒൻപതിന് രാത്രി വിമാനത്താവള പരിസരത്തുവെച്ച് റിയാസും സംഘവും വേങ്ങര സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും അക്രമിച്ച് വാഹനമടക്കം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് കടലുണ്ടിയിൽ ഇറക്കിവിട്ട് വാഹനവുമായി കടന്നു. ഇവരുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. 2022-ൽ ഇൻഡിഗോ വിമാന ജീവനക്കാരെ ഉപയോഗിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിലും കസ്റ്റംസ് റിയാസിന്റെ പേരിൽ കേസെടുത്തിരുന്നു. പിടികൂടാൻ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കരിപ്പൂർ സ്റ്റേഷനിലും കേസുണ്ട്. ഒളിവിൽപ്പോയ റിയാസ് വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞു വരുകയായിരുന്നു.

 

ഈവർഷമാദ്യം മൊറയൂർ സ്വദേശിയായ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിങ്കൻ റിയാസിന്റെ സംഘത്തിലെ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. അന്നും റിയാസ് വിദഗ്ധമായി രക്ഷപ്പെട്ടു. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.

തുടർന്ന് ബെംഗളൂരുവിലെ ഒളിത്താവളത്തിൽനിന്നാണ് റിയാസിനെയും സംഘത്തെയും പിടികൂടിയത്. കരിപ്പൂരിൽനിന്നു കവർന്ന വാഹനവും കണ്ടെത്തി. റിയാസിന്റെ പേരിൽ കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനുകളിലായി കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ മൂന്ന് കേസുകളുണ്ട്. ഷാജഹാൻ ലഹരിമരുന്ന് കൈവശംവെച്ചതിനു പിടിയിലായി രണ്ടുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരേയും കൊണ്ടോട്ടിയിൽ കൊലപാതകശ്രമത്തിനു കേസുണ്ട്.

ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, കരിപ്പൂർ എസ്.ഐ. ആൽബി തോമസ് വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കരിപ്പൂർ സ്റ്റേഷനിലെ എസ്.ഐ. ഷാജി, ഷിനോജ്, ഷറഫുദ്ദീൻ എന്നിവരും ഡാൻസാഫ് സംഘവും അന്വേഷണസംഘത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (7 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (33 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (48 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (59 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 hours ago)

Malayali Vartha Recommends