പുതുപ്പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയെ പൊക്കി പറഞ്ഞ് പിണറായി... ജെയ്ക്ക് തേഞ്ഞൊട്ടി! പിണറായി ചെയ്ത ചതി!

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിൽ കേരളം കാത്തിരുന്ന ആ ദിനം. ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ എത്തിയിരുന്നു. പക്ഷേ അവിടെ സംഭവിച്ചതാകട്ടെ മറ്റൊന്നും. ജെയ്ക്കിനെ പൊക്കിയടിക്കുന്നതിന് പകരം പാവം മുഖ്യൻ സത്യങ്ങളെല്ലാം വിളിച്ച് പറഞ്ഞ് തുടങ്ങി. അവസാനം കേട്ട് നിന്ന ജനങ്ങളാകട്ടെ കോൺഗ്രസിനൊപ്പം ആയിപ്പോയോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ചിരക്കാനും ചിന്തിക്കാനും കഴിയുന്ന സംഭവവികാസങ്ങളാണ് നിലവിൽ പുതുപ്പള്ളിയിൽ നടക്കുന്നത്. വിവാദ വിഷയങ്ങളില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിച്ചായിരുന്നു ഒരു മണിക്കൂര്‍ പ്രസംഗം.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ജനക്ഷേമ പദ്ധതികളല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുകയും ചെയ്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനം പറഞ്ഞ് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി, കഴിഞ്ഞ 7 വർഷം ഇടത് സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയിൽ ഉണ്ടാകുന്നതാണ്. പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും അറിയാം. മണ്ഡലത്തിലെ പ്രശ്നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും.
എന്നാൽ ഇതിനെതിരെ നാവുയർത്തി പിണറായിയുടെ എതിരാളിയും രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു.
മുഖ്യമന്ത്രി തന്റേതാക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാന്‍ പിണറായി വിജയന് സാധിക്കില്ല. ഗെയില്‍ പദ്ധതി,ദേശീയപാതാ തുടങ്ങിയവയ്‌ക്കെതിരെ സിപിഎംപ്രക്ഷോഭം നടത്തി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതും ഉമ്മന്‍ചാണ്ടിയുടെ ഭരണ നേട്ടത്തില്‍ ഉള്‍പ്പെടുമായിരുന്നു. വികസനകാര്യത്തില്‍ പുതുപ്പള്ളി മറ്റൊരു മണ്ഡലത്തിനും പുറകിലല്ല; മറ്റു മണ്ഡലങ്ങളെക്കാളും മുകളിലുമാണ്.
പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണം കേരളത്തെ വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കടുത്ത സാമ്പത്തിക ബുദ്ധുമുട്ടിലൂടെ കടന്ന് പോകുന്ന സാധാരണക്കാര്‍ക്ക് റേഷന്‍കടകളില്‍ നിന്നോ സപ്ലൈകോ ഉള്‍പ്പെടെയുള്ള ന്യായവില സ്റ്റോറുകളില്‍ നിന്നോ അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും ഉണ്ടായതിനേക്കാള്‍ വലിയ ദുരിതമാണ് ഈ ഓണക്കാലത്ത് ഓരോ മലയാളിക്കും സംഭവിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാമാസവും മുടങ്ങാതെ ശമ്പളം നല്‍കണമെന്ന് പറഞ്ഞ് ഹൈക്കോടതി പോലും നാണം കെട്ടിരിക്കുകയാണ്.
ഏഴ് വർഷം മുൻപ് നിരാശയിലാണ്ട സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് ഇടത് സർക്കാരെത്തിച്ചു എന്ന് പിണറായി വിജയൻ പറഞ്ഞു. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്നു കരുതിയ പവർ ഹൈവേ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതെല്ലാം ഇടത് സർക്കാരിന്റെ വിജയമാണ്. ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് വികസനം പോരാ എന്ന് പറയുന്ന പുതുപ്പള്ളിയിലും സ്കൂളുകൾ നന്നായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ എത്തിയത്. പുതുപ്പള്ളി, അയര്‍ക്കുന്നം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പിണറായി പ്രസംഗിച്ചത്. ദേശീയപാത വികസനം സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമായി ചിത്രീകരിക്കാനുള്ള ശ്രമവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ദേശീയ പാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കലിന് 25 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്ന കാര്യമാണ് പരാമര്‍ശിച്ചത്. സ്ഥലം ഏറ്റെടുക്കലിന്റെ 75 ശതമാനം വിഹിതവും ഹൈവേയുടെ നിര്‍മാണ ചെലവ് പൂര്‍ണമായും വഹിക്കുന്നതും കേന്ദ്രമാണെന്ന് പരാമര്‍ശിച്ചില്ല.
https://www.facebook.com/Malayalivartha


























