ബംഗളുരുവിൽ മലയാളി യുവതിയെ പങ്കാളി കുക്കർ കൊണ്ടു തലക്കടിച്ചു കൊന്നു... കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളുരുവിൽ മലയാളി യുവതിയെ കുക്കർ കൊണ്ടു തലക്കടിച്ചു കൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പത്മദേവിയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളിയെ പോലീസ് പിടികൂടി. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുക്കർ കൊണ്ടാണ് യുവതിയെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു. ബെംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോല ഔട്ടിലായിരുന്നു ദാരുണ സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. രണ്ടു വർഷത്തോളമായി ഇരുവരും ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ബെക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ മൈക്കോ ലേയൗട്ടിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം.
ഇരുവർക്കും ഇടയിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ബേഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്നലെ തന്നെ ബന്ധുക്കൾക്ക് കൈമാറി.
ഇരുവരും കോളെജിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനു ശേഷം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























