മൂന്ന് പെണ്മക്കളുടെ കഴുത്ത് അറുത്ത് അച്ഛൻ ആത്മഹത്യ ചെയ്‌തു:- നടുക്കുന്ന സംഭവം കോട്ടയം പാലയ്ക്കടുത്ത് രാമപുരത്ത്

പെണ്മക്കളുടെ കഴുത്ത് അറുത്ത് അച്ഛൻ ആത്മഹത്യ ചെയ്‌തു. കോട്ടയം പാലയ്ക്കടുത്ത് രാമപുരത്താണ് സംഭവം. മൂന്ന് പെണ്മക്കളുടെ കഴുത്തറുത്താണ് ആത്മഹത്യ ചെയ്തത്. രാമപുരം ചേറ്റുകുളം സ്വദേശിയും നാല്പതുകാരനുമായ ജോമോനാണ് മരിച്ചത്. മൂന്ന് മക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വിദ്യാർത്ഥികളാണ് മൂവ്വരും. പതിമൂന്ന്, പത്ത്, ഏഴ് വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് രാമപുരം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചീറ്റുകുളം എന്ന സ്ഥലത്ത് ദാരുണ സംഭവം അരങ്ങേറിയത്.
കഴുത്ത് അറുത്ത് പരിക്കേറ്റ പെൺകുട്ടികളിൽ ഒരാൾ അലറി വിളിച്ച് തൊട്ടടുത്ത ബന്ധു വീട്ടിലേയ്ക്ക് എത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി ആദ്യം കുട്ടികളെ മുഴവൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്ന് പിന്നീട് കോട്ടയം ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഈ വിവരം രാമപുരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ജോമോനെ അന്വേഷിച്ച് പോലീസ് എത്തിയപ്പോഴാണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയും ചെയ്തത്.
ഒന്നര വർഷമായി ഇയാളുടെ ഭാര്യ കുടുംബവുമായി വേർപിരിഞ്ഞ് കഴിയുകയാണ്. മൂന്ന് പെണ്മക്കൾ മാത്രമാണ് ജോമോന് ഒപ്പം കഴിഞ്ഞിരുന്നത്. ഇതിന്റെ മാനസിക സംഘര്ഷങ്ങള് ഇയാൾക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.
അതിനപ്പുറം ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ കാരണമായോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ചുള്ള പോലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ ഏഴുവയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടികൾ ആരോഗ്യ നില വീണ്ടെടുത്ത ശേഷം എന്താണ് സംഭവിച്ചതെന്ന് പോലീസ് കുട്ടികളിൽ നിന്ന് ചോദിച്ച് അറിയും.
https://www.facebook.com/Malayalivartha
























