പത്തടി താഴ്ചയുള്ള തോട്ടിലേക്ക്... രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം

രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് ആംബുലന്‍സ് മറിഞ്ഞത്.
അന്നമ്മയും ഡ്രൈവറും മാത്രമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അന്നമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























