ഓണാഘോഷം കഴിഞ്ഞതോടെ സംസ്ഥാന ഖജനാവ് കടുത്ത ഞെരുക്കത്തില്‍....അതിനിടയിൽ മറ്റൊരു ഒളിയമ്പ്.... സേവന മേഖലയെകുറിച്ച് ജനങ്ങൾക്ക് പരാതി കൂടുന്നു...സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തോമസ് ഐസക്ക്.....

ഓണാഘോഷം കഴിഞ്ഞതോടെ സംസ്ഥാന ഖജനാവ് കടുത്ത ഞെരുക്കത്തില്‍. ട്രഷറി നിയന്ത്രണം ഒരാഴ്ച കൂടി തുടരും. ഓഗസ്റ്റ് അവസാനിക്കുന്നതോടെ നിയന്ത്രണത്തില്‍ ഇളവ് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞദിവസം
പറഞ്ഞത് . എന്നാൽ ജനങ്ങൾ ഇത് കണ്ടു കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായതിനാൽ പരാതികൾ കൂടുകയാണ് , പല മേഖലയിലും പ്രവർത്തങ്ങൾ താളം തെറ്റി കിടക്കുകയാണ്. സ്വന്തം ഭരണ വകുപ്പിലെ മന്ത്രിമാർ തന്നെ ഇതിനോടകം വിമർശനവുമായി രംഗത്ത് വരുന്നുണ്ട് , ഇപ്പോഴിതാ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി ടിഎം തോമസ് ഐസക്ക്. സേവന മേഖലയെകുറിച്ച് ജനങ്ങൾക്ക് പരാതി കൂടിക്കൊണ്ടിരിക്കുകയാണെന്നും വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഐസക്ക് രംഗത്തുവന്നിരിക്കുന്നത്.വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണ്. പോലീസ് കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തുന്നു.സന്നദ്ധപ്രവർത്തകരെ അപമാനിച്ച് സർക്കാർ പിരിച്ചുവിട്ടു.അതിനാൽ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂ. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ലെന്നും തോമസ് ഐസക്ക് ലേഖനത്തിൽ പറയുന്നു.
ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്‌നങ്ങളുണ്ടെന്നും മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഐസക്ക് കുറ്റപ്പെടുത്തി.സംസ്ഥാന ഭരണം പരാജയമാണെന്ന മുതിർന്ന നേതാവിന്റെ ഒളിയമ്പ് പാർട്ടിക്കുള്ളിൽ സർക്കാരിനെതിരെ ഉയരുന്ന പൊതുവികാരമായി വേണം കരുതാൻ. കേന്ദ്ര കമ്മിറ്റി അംഗം പാർട്ടി മുഖ വാരികയിൽ തന്നെ വിമർശന ലേഖനവുമായി പ്രത്യക്ഷപ്പെട്ടത് അതൃപ്തരുടെ നേതൃത്വത്തിനെതിരെയുള്ള പുതിയ ചുവടുവെപ്പാണെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിൽ ലേഖനത്തിനെ ചൊല്ലിയും ഇതിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടിയും സിപിഎമ്മിൽ ചേരിപ്പോര് മുറുകുമെന്നുള്ളത് നിശ്ചയമാണ്.ന്ത്രി പ്രകടിപ്പിച്ച പ്രതീക്ഷയ്ക്കൊത്ത സ്ഥിതിയല്ല സംസ്ഥാന ഖജനാവിന്‍റേത്. ഓണക്കാലത്ത് 18000 കോടിയാണ് ചെലവായത്. ഇന്നുമുതല്‍ ഓഗസ്റ്റിലെ ശമ്പളം, പെന്‍ഷന്‍ വിതരണവും തുടങ്ങി. ഓണക്കാലത്ത് മലയാളികള്‍ 759 കോടിയുടെ മദ്യം വാങ്ങി സര്‍ക്കാരിനെ ‘സഹായിച്ചിരുന്നു’. ഇതില്‍ 675 കോടി നികുതിയായി ഖജനാവിലേക്ക് എത്തും.
ബാക്കി നികുതി വരുമാനത്തിന്‍റെയും ചെലവിന്‍റെയും എല്ലാം കണക്ക് എടുത്ത ശേഷമായിരിക്കും ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്ന കാര്യത്തിലെ തീരുമാനം.അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്‍റെ പ്രത്യക അനുമതി വേണം. ഈ പരിധി നേരത്തെയുണ്ടായിരുന്ന പത്തുലക്ഷത്തിലേക്ക് ഉയര്‍ത്തുന്ന കാര്യത്തിലാണ് തീരുമാനം വരേണ്ടത്. ഓണക്കാലചെലവുകള്‍ക്ക് പണം ഉറപ്പുവരുത്തുന്നതിനാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചതെന്നായിരുന്നു ധനവകുപ്പ് പറഞ്ഞിരുന്നത്. ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാന്‍ അനുമതി ലഭിച്ചതില്‍ നാമമാത്രമായ തുകയേ ഇനി അവശേഷിച്ചിട്ടുള്ളു. വായ്പാപരിധിയില്‍ ഒരു ശതമാനം വര്‍ധന വരുത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല.
https://www.facebook.com/Malayalivartha
























