രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകൾ....മരിച്ചവരുടെ എണ്ണം 12 ആയി.... പതിനാലു പേർ പരുക്കേറ്റ് ആശുപത്രിയിൽ....മൺസൂൺ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ്, അസാധാരണവും തീവ്രവുമായ ഇത്തരം ഇടിമിന്നലുകൾ ഉണ്ടാകുന്നത്....ഒഡീഷയിലുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.....

ഒഡീഷയിൽ ശനിയാഴ്ചയുണ്ടായ വ്യാപകമായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ ബലംഗീറിൽ നിന്നുള്ളവരുമാണ്. അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്‌പുർ, പുരി എന്നിവിടങ്ങളിൽ ഓരോത്തർ വീതം മരിച്ചു. ഗജപതി, കാണ്ഡമാൽ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷൻ (എസ്ആർസി) അറിയിച്ചു.മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും എസ്ആർസി വ്യക്തമാക്കി. ഇടിമിന്നലിനെ ഒഡീഷ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മൺസൂൺ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അസാധാരണവും തീവ്രവുമായ ഇത്തരം ഇടിമിന്നലുകൾ ഉണ്ടാകാറുള്ളതെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു..
തണുത്തതും അല്ലാത്തതുമായ മേഘങ്ങളുടെ കൂട്ടിയിടി ഇത്തരം പ്രതിഭാസങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി.ബുധനാഴ്ച സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബാഗാൾ ഉൾക്കടലിൽ സജീവമായ ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുകയും അതിന്റെ സ്വാധീനത്തിൽ ഒഡീഷയിലുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.സംസ്ഥാനത്തെ ഒടുമിക്ക ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒഡീഷയില്‍ ചുഴലിക്കാറ്റിനു പിന്നാലെ മണ്‍സൂണ്‍ ശക്തമായിരിക്കുകയാണ്. ഇരട്ട നഗരങ്ങളായ ഭുവനേശ്വറിലും കട്ടക്കിലും യഥാക്രമം 126 മില്ലീമീറ്ററും 95.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഇടിമിന്നലുള്ള സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിതരായി ഇരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിന്റെ വടക്ക് ഭാഗത്ത് ഇന്ന് പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിന്റെ സ്വാധീനത്തിൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദമുണ്ടാകും. അതിനാല്‍ അടുത്ത മൂന്നോ നാലോ ദിവസം ഒഡീഷയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചുഴലിക്കാറ്റുകളുടെ കൃത്യമായ പ്രവചനത്തിന് 'സൈക്ലോൺ മാൻ ഓഫ് ഇന്ത്യ' എന്ന് വിളിക്കപ്പെടുന്ന മൊഹാപത്ര, ഒഡീഷ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ എല്ലാ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെ മിന്നലാക്രമണം മൂലം നിരവധി ജീവൻ നഷ്ട്ടപെടാറുണ്ട്. ഒഡീഷയിൽ ഓരോ വർഷവും മിന്നലാക്രമണത്തിൽ ശരാശരി 350-ലധികം പേർ മരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2019-20 വരെയുള്ള ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്ത് മിന്നലാക്രമണത്തിൽ 3,218 ജീവനുകൾ നഷ്ടപ്പെട്ടു.2016-17ൽ മിന്നലാക്രമണത്തിൽ 400ലധികം പേർ മരിച്ചപ്പോൾ 2017-18ൽ 470 പേരും 2018-19ൽ 334 പേരുമാണ് മരിച്ചത്.മിന്നലേറ്റ് ഒഡീഷയിൽ ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. വിലകൂടിയ ഉപകരണങ്ങളുടെ പരാജയം ഒഡീഷയിൽ വളരെ കൂടുതലാണ്. ഒഡീഷ ഇന്ത്യയിലെ പ്രധാന ഇടിമിന്നൽ പ്രദേശങ്ങളിലൊന്നായതിനാൽ, മിന്നൽ സംരക്ഷണം വളരെ പ്രധാനമാണ്. ഒമ്പത് ലക്ഷം മിന്നലാക്രമണങ്ങളോടെ, രാജ്യത്തെ മൊത്തം മിന്നലിന്റെ 15% ഒഡീഷയിൽ മാത്രം ആണ്. നിലവിലെ സാഹചര്യത്തിൽ ഇനിയും മരണ സംഖ്യ കൂടാനുള്ള സാധ്യതയും ഏറെയാണ്.
https://www.facebook.com/Malayalivartha
























