പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ തോണി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായി

പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ തോണി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായി. ഒരാള്‍ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം. കൊള്ളിക്കാട് പൊട്ടിശേരിക്കുടിയില്‍ പോള്‍സന്റെ മകന്‍ വിബിന്‍ (26), പ്രധാനി വീട്ടില്‍ ഹനീഫയുടെ മകന്‍ നൗഷാദ് (29), ആറുമുഖന്റെ മകന്‍ അജിത്ത് (21) എന്നിവരെയാണ് കാണാതായത്. മണിയന്‍കിണര്‍ മറ്റനായില്‍ ശക്തിയുടെ മകന്‍ ശിവപ്രസാദ് (23) ആണ് രക്ഷപ്പെട്ടത്.
സുഹൃത്തുക്കളായ നാലുപേരും ചേര്‍ന്ന് മരുതുകുഴിയില്‍ നിന്നാണ് ഫൈബര്‍ തോണിയില്‍ യാത്ര തുടങ്ങിയത്. ആനവാരിയില്‍ അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ഇവര്‍ തോണി കരയ്ക്കടുപ്പിച്ചിരുന്നു. അപ്പോള്‍ ശിവപ്രസാദ് പുറത്തിറങ്ങി. മറ്റ് മൂന്നുപേരും വീണ്ടും റിസര്‍വോയറിലേക്ക് തുഴഞ്ഞുനീങ്ങി. ഇതിനിടെയാണ് തോണി മറിഞ്ഞത്. കൂടുതല്‍ ആഴമുള്ള ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
രക്ഷപ്പെട്ട ശിവപ്രസാദ് സമീപത്തെ തൊഴിലാളികളെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമന സേനയും സ്‌കൂബ ടീമും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആഴമുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. മീന്‍ പിടിക്കുന്നതിനായാണ് നാലംഗ സംഘം റിസര്‍വോയറിലിറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























